
പെണ്ണൊരു ലഹരി, മദ്യവും ലഹരി
പൊന്നൊരു ലഹരി കഞ്ചാവ് ലഹരി
കൊല ഒരു ലഹരി, ചതി വേറെ ലഹരി
ഇന്നെന്റെ ഭൂമിയിൽ എല്ലാമേ ലഹരി
സിരകളിൽ നുരയുന്ന വിഭ്രാന്ത ലഹരി
പണമെറിഞ്ഞാൽ സുഖം പകരുന്ന ലഹരി
മാസ്മര ലോകത്തിൽ പതയുന്ന ലഹരി
ഒടുവിൽ നിൻ അസ്ഥിയും തകരുന്ന ലഹരി
അമ്മ മരിച്ചാലും മനമാകെ ലഹരി
ഭാര്യ പിരിഞ്ഞാലും മദ്യമേ ലഹരി
ബന്ധങ്ങൾ എല്ലാമേ ആനന്ദ ലഹരി
ജീവിതം തന്നെയും ലഹരിയേ ലഹരി
പ്രണയം തകർന്നാൽ കൊലയാണ് ലഹരി
കടമേറി വന്നാൽ മരണവും ലഹരി
ബന്ധം മറക്കുന്ന സമ്പത്ത് ലഹരി
ക്ഷണികം ഈ ജീവനിൽ നിറയുന്ന ലഹരി!
--------------------------------------
സ്മിത സ്റ്റാൻലി
എറണാകുളം