
താമരപൂവിലിരിക്കും കവിപെണ്ണേ
വിദ്യതൻ മുഖത്തിരിക്കും വിശ്വസുന്ദരീ
പാലോലും മൊഴിയാലെൻ നാവിന്മേൽ വാണീടേണേ.
നിൻ തൃക്കൈയിലെ മോതിരത്താലെൻ
നാവിൽ കവിതതൻ വരികൾ കുറിച്ചിടണേ.
പിച്ചയേറ്റാനും ബ്രഹ്മാവും വിഷ്ണുവും
നിത്യം കൂപ്പും സരസ്വതിയേ
പുസ്തകവും ജപപട ഹസ്തവുമായ്
പദ്മാസനസ്തേ നീയെന്നിൽ വാഴുമ്പോൾ
എൻ ജീവിതമെത്ര ധന്യം...
ജ്ഞാനമാം വിദ്യയാലമൃതം പൊഴിച്ചു നീ
അറിവിൻ ലോകത്തക്ഷരങ്ങൾ തീർക്കാനായ്
എൻ ഉൾക്കാമ്പിലൊരു വാഗ്ദേവത
യായ് വിളങ്ങിടേണേ...
സംഗീതപ്രിയയാം സാഹിത്യകാരിണീ
നിൻ കാടാക്ഷമെനിക്കു മേൽ നീ ചൊരിഞ്ഞിടേണേ
സരസ്വതി മണ്ഡപത്തിലിരുന്നു ഞാൻ
ചൊല്ലിടാം നിൻ നാമകീർത്തനങ്ങൾ...
-----------------------------------
ശ്യാമള ഹരിദാസ്
പാലക്കാട്