
കാൽപാടുകൾ പതിയുവാൻ
കാത്തിരിക്കുന്നുണ്ടൊരാ
പായലുകൾ പടർന്നൊരു
പടവുകളൊക്കെയും...
അങ്ങകത്തളങ്ങളിലിപ്പോഴും
വെന്തുരുകുന്നുണ്ടൊരാ
ഏകാന്തത തോൽപിച്ച
ഹൃദയവുമായവർ...
മായാതെ കാത്തൊരാ
ഗതകാല സ്മരണകളിൽ
മനമറിയാതെ നാളുകൾ
ആഴ്ന്നു പോയീടവേ....
രാത്രി നിശബ്ദതയിലും
പകലിൻ ശൂന്യതയിലും
ശബ്ദങ്ങൾ ഇഴചേരാൻ
കാത്തിരിക്കുന്നവർ...
---------------------------------
ദീപ വിനോദ്