
ഹൃദയ താപത്തിൻ പൈതലേ...
തെളി നീരുപോൽ നിറമേതുമില്ലാത്ത
ചുവന്ന രക്തത്തിൻ വകഭേതമേ...
ഹൃദയ താപത്തിൻ പൈതലേ...
മണിമുത്തുപോൽ മിഴിക്കോണിൽ
നിന്നടർന്നു വീഴും നീർതുള്ളി നീ...
മൃദുലമൃദുലമാം തലങ്ങളിൽ
പിറവി കൊള്ളുന്നോരത്ഭുതം,
നിറഞ്ഞു പൊള്ളുന്ന വേദനയിൽ
സാന്ത്വന കുളിർ സ്പർശമേ...
ഹൃദയ താപത്തിൻ പൈതലേ...
അലറിയാർക്കും കടിലിനേക്കാൾ
കരുത്തു പേറും നീർതുള്ളി നീ...
നിശബ്ദമായ പരിദേവനത്തിൻ
ദൃശൃമായ നിശബ്ദതേ...
അഗ്നിയായ് പടർന്നെലിക്കാൻ,
നീ ശക്തിയുള്ള ജല വിസ്മയം!
ഹൃദയ താപത്തിൻ പൈതലേ...
തെളി നീരുപോൽ നിറമേതുമില്ലാത്ത
ചുവന്ന രക്തത്തിൻ വകഭേതമേ...
ഹൃദയ താപത്തിൻ പൈതലേ...
------------------------------------------
സിന്ധു സുഗതൻ