
രാവിൻ ചില്ലുറാന്തൽ വിളക്കിനാൽ നിൻ മിഴികൾ കാണെ,
രാക്കുയിൽ പാടിയ നേരത്ത് രാഗമായ് എൻ മനവും
നീ എൻ ഹൃദയത്തെ മഴനൂൽ പോൽ തഴുകവെ, നിൻ
മിഴിനീർ തുള്ളികൾ കവിളിണകളിൽ തിളങ്ങുന്നു.
വെൺ ചന്ദ്രൻ, നിൻ ചന്തം നോക്കി നിൽക്കെ, വരൂ
നീ എൻ പൂങ്കിനാവിൻ പന്തലിൽ സഖിയായി...
നീ എൻ നെഞ്ചിൻ ശില്പകലാ ദേവതയാകവെ,
നിൻ നോട്ടം ഒരായിരം ചാരുത വിരിഞ്ഞ പോൽ
നിൻ നിഴലെൻ മനസ്സിൽ പതിഞ്ഞൊരാ നേരം
ഒരു കാർമുകിൽ പോൽ നീ വിടർന്നീടുന്നു.
നിൻ മിഴികൾ മൊഴിഞ്ഞിടും എന്റെ രാഗം
നിൻ കനവിൽ നിറയും എൻ താളമയം
നിന്നുടെ ചിലങ്കകൾ കളിപറയും എൻ മോഹം
നീ എന്റെ പൂവിതൾ പോൽ എൻ ഹൃദയം!
--------------------------------------------------------------------
ആര്യ എസ്. നായർ
തിരുവനന്തപുരം