
ഇന്റുപ്പാക്ക് എന്നോട് സ്നേഹണ്ടായിട്ടില്ല.
സ്നേഹണ്ടന്ന് എനിക്ക് തോന്നീട്ടില്ല.
ഓർടെ ഉപ്പമ്മാര് ഓർക്ക് കഥ പറഞ്ഞോട്ക്കും.
കെട്ടിപ്പിടിച്ച് ഒറക്കും.
തിന്നാൻ പലഹാരങ്ങള് കൊടുക്കും.
ഇന്റുപ്പാക്ക് ഇന്നോട് കലിയാണ്.
'നശിപ്പ്'ന്നല്ലാണ്ടെ ഇന്റുപ്പ എന്നെ വിളിക്കില്ല.
തല്ലാനല്ലാണ്ടെ തലോടാൻ കയ്യ് നീട്ടീട്ടില്ല.
ഉമ്മറത്തൂന്ന് വീണപ്പോ ഉപ്പ എന്നെ ഓട്യത്തി നോക്ക്യോ?!
കണ്ണില് വെള്ളം നെറഞ്ഞട്ട് കണ്ടില്ല ഞാന്.
ഇന്റുപ്പാക്ക് എന്നോട് സ്നേഹണ്ടായിട്ടില്ല, ഉമ്മേനോടും!
സ്നേഹണ്ടന്ന് ഇക്ക് തോന്നീട്ടില്ല.
അല്ലേലും ഇന്റുമ്മ എന്നെ വേണംന്നെച്ച് പെറ്റതല്ലത്രേ!!
------------------------------------
ദേവിക ടി.സി
തൃശ്ശൂർ