
മഴയായി പൊഴിയൂ കവിതയെ നീ
എൻ കരളിൽ ആർദ്രമായി ഒഴുകൂ
പാതി അടയുമെൻ മിഴികളിൽ
സ്നേഹത്തിൻ തൂവലായി തഴുകൂ
നിൻ ഓർമ്മകൾ എൻ നിനവിൽ
തന്ത്രിയായ് മീട്ടൂ...
മഴവില്ലിൻ അഴകായ് നീ ഓരോ
നിമിഷവും മായിക ലോകം തീർക്കേ,
മുളം തണ്ടു പോലും നിന്നസുലഭ
സുന്ദര സൗന്ദര്യ ഗാനം പാടും.
ഹൃദയതാളം മുഴങ്ങുന്ന നേരം
നിന്നെക്കുറിച്ചുള്ള സുന്ദരസ്വപ്ന-
നിദ്രയിൽ അലിഞ്ഞു ഞാൻ വീഴും
ഇതൾ വിടരുന്ന നവപുഷ്പം പോൽ
എന്നിൽ നീ ഹംസമായി നീന്തൂ...
എൻ അരികിലണയവെ അഴകിൻ
ഒളിയാം അമൃതമായ് നിറയൂ..
ഒരു വർണ്ണശലഭമായി പാറിപ്പറന്നു നീ
പ്രാണനിൽ തുയിലുണർത്തീടൂ...
------------------------------------------
ആര്യ എസ്. നായർ
തിരുവന്തപുരം