
ഇന്നെ തൊട്ടു.
ഇന്നെ ഉമ്മ വെച്ചു.
വേണ്ടാന്ന് പറേണാർന്നത്രേ!
ഇനിക്കറീല്ലാർന്നു...
അത് ഇന്റെ മാഷല്ലേ?!
മാഷ്ക്ക് ഇന്നോട് ഇഷ്ടല്ലേ?..
എല്ലാ കുട്ട്യോളോടും ഇഷ്ടണ്ടാവില്ലേ?!
ന്നിട്ടെന്തിനാ പത്തില് പഠിക്കണ ഇക്കാക്ക
മാഷിന്റെട്ക്ക്ന്ന് കരഞ്ഞട്ട് പോയേ?
മാഷ് 'കുറുമ്പ്' കാട്ടണതാണെന്ന്
ഇന്നോടും പറഞ്ഞതാണല്ലോ?..
ന്നാലും, വേണ്ടാന്ന് പറയണാർന്നത്രേ!
ഇനിക്കറിയില്ലാർന്നു...
സത്യായിട്ടും ഇനിക്കറീല്ലാർന്നു...
-----------------------------
ദേവിക ടി.സി
തൃശൂർ