Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeTimes of Talesഇനിക്കറീല്ലാർന്നു...(കവിത)-ദേവിക ടി.സി

ഇനിക്കറീല്ലാർന്നു…(കവിത)-ദേവിക ടി.സി

🎙️ Latest Podcast

ന്നെ തൊട്ടു.

ഇന്നെ ഉമ്മ വെച്ചു.

വേണ്ടാന്ന് പറേണാർന്നത്രേ!

ഇനിക്കറീല്ലാർന്നു…

അത് ഇന്റെ മാഷല്ലേ?!

മാഷ്ക്ക് ഇന്നോട് ഇഷ്ടല്ലേ?..

എല്ലാ കുട്ട്യോളോടും ഇഷ്ടണ്ടാവില്ലേ?!

ന്നിട്ടെന്തിനാ പത്തില് പഠിക്കണ ഇക്കാക്ക

മാഷിന്റെട്ക്ക്ന്ന് കരഞ്ഞട്ട് പോയേ?

മാഷ് ‘കുറുമ്പ്’ കാട്ടണതാണെന്ന്

ഇന്നോടും പറഞ്ഞതാണല്ലോ?..

ന്നാലും, വേണ്ടാന്ന് പറയണാർന്നത്രേ!

ഇനിക്കറിയില്ലാർന്നു…

സത്യായിട്ടും ഇനിക്കറീല്ലാർന്നു…

—————————–

ദേവിക ടി.സി

തൃശൂർ

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.