പ്രസവിക്കുന്ന വിദ്യാർഥിനികൾക്ക് 84,000 രൂപ ഇൻസെൻ്റീവ്; ജനന നിരക്ക് വർധിപ്പിക്കാൻ ആക്ഷൻ പ്ലാനുമായി റഷ്യ | Russia to offer ₹84,000 incentive

പ്രസവിക്കുന്ന വിദ്യാർഥിനികൾക്ക് 84,000 രൂപ ഇൻസെൻ്റീവ്; ജനന നിരക്ക് വർധിപ്പിക്കാൻ ആക്ഷൻ പ്ലാനുമായി റഷ്യ | Russia to offer ₹84,000 incentive
Published on

മോസ് കോ: ജനനനിരക്ക് വർധിപ്പിക്കാൻ പുതിയ ആക്ഷൻ പ്ലാനുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് 84,000 രൂപ ഇൻസെൻ്റീവ് നൽകാനാണ് തീരുമാനം (
Russia to offer ₹84,000 incentive to female students for childbirth).

കുറഞ്ഞ ജനനനിരക്ക്, വാർദ്ധക്യ മരണനിരക്ക്, കുടിയേറ്റം എന്നിവ കാരണം റഷ്യയിലെ ജനസംഖ്യ അതിവേഗം കുറയുന്നു. പ്രത്യേകിച്ചും, ഉക്രെയ്നുമായുള്ള യുദ്ധം കാരണം, ഈ സ്ഥിതി കൂടുതൽ വഷളായ സാഹചര്യം കണക്കിലെടുത്താണ് പുതിയ നീക്കവുമായി ഭരണകൂടം രംഗത്ത് എത്തിയത് .

ജനനനിരക്ക് റഷ്യൻ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി നിൽക്കെയാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 5,99,600 കുഞ്ഞുങ്ങൾ മാത്രമാണ് ഇവിടെ ജനിച്ചത്, 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനമാണിതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതോടെയാണ് , പ്രോത്സാഹനങ്ങളും മറ്റു പിന്തുണകളും ഉൾപ്പെടെയുള്ള വിവിധ നടപടികളിലൂടെ ജനനനിരക്ക് വർദ്ധിപ്പിക്കാൻ റഷ്യൻ സർക്കാർ ശ്രമിക്കുന്നത്.

ഇതനുസരിച്ച് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് 84,000 രൂപ (ഇന്ത്യൻ കറൻസിയിൽ) നൽകാൻ റഷ്യൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ പ്രോഗ്രാമിന് യോഗ്യത നേടുന്നതിന്, അപേക്ഷകർ ഒരു പ്രാദേശിക സർവകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥിയും കരേലിയ പ്രവിശ്യയിലെ താമസക്കാരും ആയിരിക്കണം.

മരിച്ച കുഞ്ഞിന് ജന്മം നൽകുന്ന അമ്മമാർക്ക് ഈ പ്രോത്സാഹനത്തിന് അർഹതയില്ല. എന്നാൽ, പെട്ടെന്നുള്ള അസുഖം മൂലം കുട്ടി മരിച്ചാൽ ഇൻസെൻ്റീവ് റദ്ദാക്കുമോയെന്ന കാര്യത്തിൽ വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ല. കൂടാതെ, വികലാംഗരായ കുട്ടികളെ പ്രസവിക്കുന്ന ചെറുപ്പക്കാരായ അമ്മമാർ ഈ പദ്ധതിക്ക് യോഗ്യരാണോ എന്നും വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടില്ല.

റഷ്യയിലെ 10-ലധികം പ്രവിശ്യകൾ ജനന നിരക്ക് വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഇത് പ്രകാരം ചില പ്രവിശ്യകളിൽ ഈ വർഷം മുതൽ ആദ്യമായി അമ്മയാകുന്നവർക്ക് അഞ്ച് ലക്ഷവും രണ്ടാം തവണ അമ്മയാകുന്നവർക്ക് എട്ട് ലക്ഷവും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com