
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭൂമിയിലേക്ക് തിരികെയെത്താനുള്ള സ്പേസ് എക്‌സിന്‍റെ ക്രൂ-9 ഡ്രാഗണ്‍ പേടകം (ഫ്രീഡം) ഐ എസ് എസിലെത്തി.(Sunita Williams' return to earth)
ഡ്രാഗണ്‍ ഫ്രീഡം പേടകം ബഹിരാകാശ നിലയത്തില്‍ വിജയകരമായി ഡോക് ചെയ്‌തത് നിക്ക് ഹഗ്യൂ, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയും വഹിച്ചുകൊണ്ടാണ്.
2025 ഫെബ്രുവരിയിലാണ് മടക്കയാത്ര. ഈ യാത്രയിൽ ഇവരിരുവര്‍ക്കും പുറമെ ഡ്രാഗണ്‍ പേടകം സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയില്‍ മടക്കിയെത്തിക്കും.
നിക്ക് ഹഗ്യൂവും അലക്സാണ്ടര്‍ ഗോര്‍ബുനോവും സ്പേസ് എക്‌സിന്‍റെ ക്രൂ-9 ദൗത്യത്തില്‍ 2024 സെപ്റ്റംബര്‍ 29ന് ഫ്ലോറിഡയിലെ എസ്എല്‍സി-40 ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് മാസം നീണ്ട പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ്.