
ബീഫിന്റെ ഏത് വെറൈറ്റി ഐറ്റവും ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. രാത്രിയിൽ ചപ്പാത്തിയോടൊപ്പമോ രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പമോ കഴിക്കാൻ കിടിലൻ രുചിയിൽ ബീഫ് മപ്പാസ് തയ്യാറാക്കാം.
ചേരുവകൾ
ബീഫ് - 1/2 കിലോഗ്രാം
ഉരുളക്കിഴങ്ങ് - 1
സവാള - 1
തക്കാളി - 1
പച്ചമുളക് - 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1ടീസ്പൂൺ
ഗരം മസാല - 1ടീസ്പൂൺ
വലിയ ജീരകം പൊടിച്ചത് - 1 ടീസ്പൂൺ
പട്ട, ഗ്രാമ്പു, ഏലയ്ക്ക - 1
തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ - 1 കപ്പ്
മല്ലിയില
കറിവേപ്പില
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ബീഫിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ചു പ്രഷർ കുക്കറിൽ കുറച്ചു വെള്ളം ചേർത്തു വേവിച്ചെടുക്കുക.
കടായിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, സവാള, തക്കാളി എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു പൊടികളെല്ലാം ചേർത്തു മൂപ്പിക്കുക. ശേഷം ഉരുളക്കിഴങ്ങും വേവിച്ച ബീഫും ചേർത്തിളക്കാം. ഇത് തേങ്ങയുടെ രണ്ടാം പാൽ ചേർത്തു മൂടിവച്ചു 15 മിനിറ്റ് വേവിക്കുക. ഇതിലേക്കു ജീരകം പൊടിച്ചത്, തേങ്ങയുടെ ഒന്നാം പാൽ എന്നിവ ചേർത്ത് ഇളക്കുക. മല്ലിയില അരിഞ്ഞതു ചേർത്തിളക്കി തീ ഓഫ് ചെയ്യുക.