

മുതിര ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മുതിര കഴിക്കുന്നത് ഉത്തമമാണ്. രുചികരവും പോഷകപ്രദവുമായ മുതിര തോരൻ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
മുതിര – 250 ഗ്രാം
ഉള്ളി അരിഞ്ഞത് – 1
തക്കാളി അരിഞ്ഞത് – 1
കറിവേപ്പില – 8
പെരുംജീരകം – 1/4 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
ചുവന്ന മുളക് പൊടി – 1/2 ടീസ്പൂ
വെള്ളം – 1 കപ്പ്
എണ്ണ – 3 ടീസ്പൂൺ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ 1 കപ്പ് വെള്ളവും ഉപ്പും ചേർത്ത് കുതിർത്ത മുതിര വേവിക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി എണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക. ഉള്ളി പകുതി ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് പൾപ്പ് ആകുന്നത് വരെ വഴറ്റുക. ശേഷം കറിവേപ്പില ചേർക്കുക. ഈ മിശ്രിതത്തിലേക്ക് പെരുംജീരകം, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. നന്നായി ഇളക്കി 5 മിനിറ്റ് വഴറ്റുക.
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന മുതിര ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കറി കൂടുതൽ വേണമെങ്കിൽ കുറച്ച് വെള്ളം ചേർത്ത് കൊടുക്കാം.