നാടൻ മുട്ട റോസ്റ്റ് ഈ രീതിയിൽ തയ്യാറാക്കാം | Egg Roast

രാവിലെ അപ്പം, പുട്ട്, ചപ്പാത്തി തുടങ്ങിയവയുടെ കൂടെ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമുള്ള വിഭവമാണ് മുട്ടക്കറി.
Image Credit: Google
Published on

രാവിലെ അപ്പം, പുട്ട്, ചപ്പാത്തി തുടങ്ങിയവയുടെ കൂടെ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമുള്ള വിഭവമാണ് മുട്ടക്കറി. മുട്ട ഈ രീതിയിൽ റോസ്റ്റ് ചെയ്തെടുത്താൽ രുചി കൂടും.

ചേരുവകൾ

മുട്ട - 5 എണ്ണം (പുഴുങ്ങിയത്)

സവാള - 2 വലുത്

ഇഞ്ചി - ചെറിയ കഷണം

വെളുത്തുള്ളി - 4 അല്ലി

പച്ചമുളക് - 2 എണ്ണം കീറിയത്

തക്കാളി - 1 മീഡിയം

കറിവേപ്പില - 1തണ്ട്

കടുക് - 1/4 ടീസ്പൂൺ

മുളകുപൊടി - 2 ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ

പെരുജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ

കുരുമുളക് പൊടി - 1/2 ടീസ്പൂൺ

ഗരംമസാല - 1/8 ടീസ്പൂൺ

എണ്ണ - 2 ടേബിൾസ്പൂൺ

ഉപ്പ് - അവിശ്യത്തിന്

വെള്ളം - 1/2 കപ്പ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്‌ ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് സവാള ലൈറ്റ് ഗോൾഡൻ കളർ ആകുന്നത് വരെ വഴറ്റി എടുക്കുക.

വഴറ്റിയ സവാളയിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം പൊടിച്ചത്, കുരുമുളകു പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം തക്കാളി അരിഞ്ഞതും വെള്ളവും ചേർത്ത് അടച്ച് വച്ച് അഞ്ച് മിനിറ്റ് വേവിച്ച് എടുക്കുക. മസാലയിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് നന്നായി മസാല ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് റെഡി.

Related Stories

No stories found.
Times Kerala
timeskerala.com