വളരെ സ്വാദിഷ്ടമായ കല്ലുമ്മക്കായ ഫ്രൈ | Kallummakaya Fry

വളരെ സ്വാദിഷ്ടമായ രീതിയിൽ സ്പെഷൽ കല്ലുമ്മക്കായ ഫ്രൈ തയ്യാറാക്കാം
Image Credit: Social Media
Published on

കടുക്ക എന്നും കല്ലുമ്മക്കായ എന്നും അറിയപ്പെടുന്ന ഈ വിഭവത്തിനു ഉഗ്രൻ സ്വാദ് മാത്രമല്ല. ഇതിൽ ധാരാളം കാത്സ്യവും അടങ്ങിയിട്ടുണ്ട്. വളരെ സ്വാദിഷ്ടമായ രീതിയിൽ സ്പെഷൽ കല്ലുമ്മക്കായ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകള്‍

കിലോ കല്ലുമ്മക്കായ നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് എല്ലാം കളഞ്ഞ് 5-10 മിനിറ്റ് നന്നായിആവിയിൽ വേവിച്ച് എടുക്കണം. തണുത്തതിനു ശേഷം ഇറച്ചി വൃത്തിയാക്കി എടുക്കണം.

ഉണക്കമുളക് – 4-5 എണ്ണം

പെരുംജീരകം – 1/2 ടേബിൾ സ്പൂൺ

തക്കോലം - 1 (ഈ മസാലകൾ നന്നായി പൊടിച്ചെടുക്കണം)

ചെറിയ ഉള്ളി – 1/4 കപ്പ്

ഇഞ്ചി – 1 ടേബിൾ സ്പൂൺ

വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ (ഇവ ചതച്ചു എടുക്കണം)

മുളകുപൊടി – 1 ടേബിൾ സ്പൂൺ

മല്ലിപ്പൊടി – 1/2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

കാശ്മീരി മുളക്പൊടി – 1/2 ടേബിൾ സ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

കറിവേപ്പില – 2 തണ്ട്

തയാറാക്കുന്ന വിധം

വറുത്തു പൊടിച്ച മസാലയും ചതച്ച മസാലയും പൊടികളും ഉപ്പും കടുക്കയിൽ നന്നായി പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.

ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കറിവേപ്പില ചേർത്ത് കടുക്ക ഇട്ട് ഗോൾഡൻ നിറമാവുന്ന വരെ പൊരിച്ച് എടുക്കുക.

Related Stories

No stories found.
Times Kerala
timeskerala.com