വായിൽ കപ്പലോടിക്കും ഈ മട്ടൻ റോസ്റ്റ് | Mutton Roast

മട്ടൻ സൂപ്പും മട്ടൻ പെരട്ടും തുടങ്ങി നിരവധി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ.
Image Credit: Google
Published on

മാംസാഹാര പ്രിയരിൽ ചിക്കനും ബീഫുമൊക്കെ കഴിക്കാൻ ഇഷ്ടമാണെങ്കിലും ഏറെപ്പേരും 'മട്ടൻ' പ്രിയരാണ്. മട്ടൻ സൂപ്പും മട്ടൻ പെരട്ടും തുടങ്ങി നിരവധി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അതീവ രുചിയിൽ മട്ടൻ റോസ്റ്റ് തയ്യാറാക്കാം.

ചേരുവകൾ

സവാള – 2 എണ്ണം

തക്കാളി – 3 എണ്ണം

വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ആക്കിയത് – 2 ടേബിൾ സ്പൂണ്‍

പച്ചമുളക് – 4 എണ്ണം

കറിവേപ്പില

മല്ലിയില

മുളക് പൊടി – ഒന്നര ടീസ്പൂണ്‍

മല്ലി പൊടി – 1 ടീസ്പൂണ്‍

മഞ്ഞൾ പൊടി – 3/4 ടീസ്പൂണ്‍

ഗരം മസാല – അര ടീസ്പൂണ്‍

ഓയിൽ – 1 ടേബിൾ സ്പൂണ്‍

ഉപ്പ്

കുരുമുളക് – അര ടീസ്പൂണ്‍

ജീരകം – അര ടീസ്പൂണ്‍

ഏലക്ക – 3 എണ്ണം

തയ്യാറാക്കുന്ന വിധം

മസാല പൊടി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ എല്ലാം നല്ല പോലെ വറുത്തു പൊടിച്ചെടുക്കണം.

ഒരുപാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം. ശേഷം ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന സവാള പച്ചമുളക് , കറിവേപ്പില കൂടെ കുറച്ചു ഉപ്പും ചേർത്ത് വഴറ്റി, ശേഷം തക്കാളി ചേർത്ത് വേവിച്ചു സോഫ്റ്റ്‌ ആക്കി എടുത്തു മുളക്, മഞ്ഞൾ, മല്ലി, ഗരം മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം.

ഇനി ഇതിലേക്ക് മട്ടണ്‍ ചേർത്ത് 1 മുതൽ 2 മിനിട്ട് വേവിച്ചു പൊടിച്ചു വെച്ചിരിക്കുന്ന മസാല പൊടി മല്ലിയില ചേർത്ത് മിക്സ്‌ ചെയ്ത ശേഷം ഒരു പ്രെഷർ കുക്കറിലേക്ക്‌ മാറ്റി 1 ഗ്ലാസ്‌ വെള്ളം ചേർക്കുക ഒപ്പം 1 സ്പൂണ്‍ ചെറുനാരങ്ങ നീരും. 20 മിനിട്ട് മീഡിയം തീയിൽ വെച്ച് വേവിച്ചു പ്രെഷർ കുറഞ്ഞതിനുശേഷം അടപ്പ് തുറന്നു വെള്ളം ഉണ്ടെങ്കിൽ ചെറിയ തീയിൽ തുറന്നു വെച്ച് റോസ്റ്റ് ചെയ്തെടുക്കാം.

Related Stories

No stories found.
Times Kerala
timeskerala.com