

ചിക്കന്റെ പലതരം വിഭവങ്ങൾ ഉണ്ടെങ്കിലും തിരുവനന്തപുരത്തുകാരുടെ ഈ ചിക്കൻ തോരൻ ഒരു വെറൈറ്റി ഐറ്റമാണ്. അതീവ രുചികരവും വളരെ എളുപ്പത്തിലും തയ്യാറാക്കാവുന്ന ചിക്കൻ തോരൻ.
ചേരുവകൾ
ചിക്കൻ - 250 ഗ്രാം
തേങ്ങചിരകിയത് - 1കപ്പ്
ചെറിയ ഉള്ളി -12 എണ്ണം
പച്ചമുളക് - 3-4 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
കറിവേപ്പില - 3-4 തണ്ട്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി - കാൽ ടീസ്പൂൺ
മല്ലിപൊടി - അരടീസ്പൂൺ
ഗരംമസാലപ്പൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
ഉപ്പ്
തയാറാക്കുന്ന വിധം
ചിക്കൻ ഉപ്പും മഞ്ഞളും കാശ്മീരിമുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് അര മണിക്കൂർ പുരട്ടി വയ്ക്കണം. ശേഷം ചിക്കൻ കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കണം. തണുത്തതിനുശേഷം ഒന്ന് പിച്ചി എടുക്കണം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക്, കറിവേപ്പില ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റണം. ശേഷം ഉപ്പ് ചേർത്ത് കൊടുക്കാം.
ഇതിലേക്ക്, ഗരം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുമ്പോൾ വേവിച്ച ചിക്കനും തേങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.