
സദ്യ ഏതുമാകട്ടെ, എന്നാൽ ശർക്കര വരട്ടി ഇല്ലാതെ സദ്യ പൂർണമാകില്ല. സദ്യക്ക് ഇല ഇട്ടാൽ ആദ്യം വിളമ്പുന്നതും ഈ ഒരു ഐറ്റമാണ്. സദ്യ കഴിക്കാനിരിക്കുന്ന ഒരു വ്യക്തി ആദ്യം കഴിക്കുന്നതും ഇതാണ്. ശർക്കര വരട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമുള്ളവ
ഏത്തയ്ക്ക – 1 കിലോ
ശർക്കര – 1 കിലോ
നെയ്യ് – 20 ഗ്രാം
ചുക്ക് – 20 ഗ്രാം
കുരുമുളക് പൊടി –20 ഗ്രാം
എണ്ണ – അര കിലോ
ഗരംമസാല – രുചിയ്ക്ക് ആവശ്യാനുസരണം.
ജീരകം – 20 ഗ്രാം
തയ്യാറാക്കുന്ന വിധം
ഏത്തയ്ക്ക നടുവേ കീറി അൽപം കനത്തിൽ അരിഞ്ഞ് എണ്ണ തിളയ്ക്കുമ്പോൾ ഇട്ട് വറുത്ത് കോരി മാറ്റി വയ്ക്കുക.
ശർക്കരയിൽ അര ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച് വറ്റിച്ച് എടുക്കുക. ശർക്കര പാനി വറ്റിക്കഴിയുമ്പോൾ ഇറക്കി വച്ച് അൽപം നെയ്യ് തൂവിയതിനു ശേഷം പൊടികൾ എല്ലാം ചേർത്ത് ഇളക്കണം. നന്നായി ഇളക്കിയതിനു ശേഷം വറുത്ത കായ് ഇട്ട് ഇളക്കി കോരി എടുക്കുക.