
കർക്കടക മാസത്തിൽ എല്ലാവരും കുടിക്കേണ്ട ആരോഗ്യകരമായ ഒരു കൂട്ടാണ് ഉലുവ കഞ്ഞി. കുക്കറിൽ പാകം ചെയ്യുന്നതിനേക്കാൾ നല്ലത് മൺകലത്തിൽ വേവിച്ചെടുക്കുന്നതാണ്. ഉലുവയുടെ പോഷകഗുണങ്ങൾ നിറഞ്ഞ കഞ്ഞി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഉലുവ – 2 ടീസ് സ്പൂൺ, കുതിർത്തത്
ഉണക്കലരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്
ജീരകം – അര ചെറിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – ഒരു മുറി
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
നാലു കപ്പ് വെള്ളത്തിൽ അരിയും ഉലുവയും നന്നായി വേവിക്കുക.
ഇതിലേക്ക് തേങ്ങയും ജീരകവും കൈകൊണ്ട് ഞെരടി യോജിപ്പിച്ചത് ചേർത്തിളക്കാം.
പാകത്തിന് ഉപ്പും ചേർത്താൽ കഞ്ഞി റെഡി.