അധികം മസാല ഇല്ലാതെ തമിഴ് നാട് സ്പെഷ്യൽ ചിക്കൻ കറി | Chicken Curry

അധികം മസാല ചേർക്കാതെ രുചികരമായ ചിക്കൻ കറി തയ്യാറാക്കാം.
Image Credit : Google
Published on

അധികം മസാല ചേർക്കാതെ രുചികരമായ ചിക്കൻ കറി തയ്യാറാക്കാം. തമിഴ് നാട് സ്പെഷ്യൽ വിഭവമായ ഈ കറി ചപ്പാത്തി, പൊറോട്ട, ചോറ് അങ്ങനെ ഏതിന്റെ കൂടെ വേണമെങ്കിലും കഴിക്കാം.

ചേരുവകൾ

ചിക്കൻ - 300 ഗ്രാം

ചെറിയ ഉള്ളി - 25 എണ്ണം (കാൽ കിലോഗ്രാം )

ചുവന്ന മുളക്

വെളിച്ചെണ്ണ / നല്ലെണ്ണ

ഇഞ്ചി - ചെറിയ കഷ്ണം

വെളുത്തുള്ളി - ആവശ്യമെങ്കിൽ

കറിവേപ്പില

തയാറാക്കുന്ന വിധം

ചെറിയ ഉള്ളിയാണ് ഈ ചിക്കൻ കറിയിൽ കൂടുതൽ വേണ്ടത്. അതുപോലെതന്നെ ചുവന്ന മുളകും ഏകദേശം അതേ അളവിൽ വേണം. മുളകിനുള്ളിലെ അരിയെല്ലാം കളഞ്ഞശേഷം വേണം എടുക്കാൻ.

തമിഴ് രീതിയിൽ നല്ലെണ്ണയാണ് ഈ ചിക്കൻ കറിയിൽ ചേർക്കുന്നത്. സാധാരണ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാറില്ല. ചുവന്ന മുളക് വേണമെങ്കിൽ കുറച്ചു നേരം വെള്ളത്തിൽ ഇട്ടുവച്ച ശേഷം അരച്ചു ചേർക്കാം.

ഒരു മൺചട്ടിയിലോ പാനിലോ 3-4 സ്പൂൺ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക. ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. ശേഷം മുളക് ചേർത്തും വഴറ്റുക. വേണമെങ്കിൽ കാശ്മീരി മുളക്പൊടി കൂടി ചേർത്ത് വഴറ്റി ഉപ്പ് ചേർത്ത് ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കാം.

ചിക്കൻ ആവിയിൽ വേവിച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കരുത്. അവസാനം കറിവേപ്പില ചേർക്കുക.

Related Stories

No stories found.
Times Kerala
timeskerala.com