ചായയോടൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഒരു പലഹാരം. മധുരകിഴങ്ങു ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം. ചായ തിളയ്ക്കുന്ന നേരം കഴിക്കാൻ ഈ ബജിയും തയ്യാറാക്കാം.
തയ്യാറാക്കാൻ
മധുര കിഴങ്ങ് തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി വട്ടത്തില്‍ അരിയുക.
ഒരു പാത്രത്തിൽ കടലമാവ്, ചോളപ്പൊടി ഇവ സമാസമം എടുത്ത് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചു മാവാക്കുക. (കടല മാവ് മാത്രം മതിയാകും).
എരിവ് വേണ്ടവര്‍ക്ക് ചേര്‍ക്കാം. കുട്ടികൾക്ക് എരിവ് ചേർക്കാതെ ഉണ്ടാക്കാം.
ഒരു പാനിൽ എണ്ണ തിളപ്പിച്ചശേഷം കിഴങ്ങ് ഓരോന്നായി മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചു കോരുക. ബജി തയ്യാര്‍.