കറുമുറെ കൊറിക്കാൻ സ്‌പെഷ്യൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry

പച്ചമുളകിന്റെ എരിവും എണ്ണയിൽ വറുത്തെടുത്ത തേങ്ങാപ്പീരയുടെ സമ്മിശ്ര രുചിയും നിറഞ്ഞ പയ്യോളി ചിക്കൻ ഫ്രൈ.
Image Credit: Google
Published on

പച്ചമുളകിന്റെ എരിവും എണ്ണയിൽ വറുത്തെടുത്ത തേങ്ങാപ്പീരയുടെ സമ്മിശ്ര രുചിയും നിറഞ്ഞ പയ്യോളി ചിക്കൻ ഫ്രൈ. ഒരിക്കലെങ്കിലും ചിക്കൻ ഈ വിധത്തിൽ വറുത്ത് കഴിക്കണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിക്കൂട്ടാണിത്.

ചേരുവകൾ :

ചിക്കൻ - 500 ഗ്രാം

മുളകു പൊടി - 1 ടീ സ്പൂൺ

കശ്മീരി മുളകുപൊടി - 2 1 /2 ടീ സ്പൂൺ

മഞ്ഞൾപ്പൊടി - 1 /4 ടീ സ്പൂൺ

ഗരം മസാല - 1 /4 ടീ സ്പൂൺ

പച്ചമുളക് – 3

അരിപ്പൊടി - 1 ടേബിൾ സ്പൂൺ

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂൺ

വിനാഗിരി/നാരങ്ങ - 1 /2 ടേബിൾ സ്പൂൺ

തേങ്ങ - 1 ഗ്ലാസ്

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ മുളക് പൊടി, കാശ്മീരി മുളക് പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, വിനാഗിരി, പച്ചമുളക്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ഇട്ടതിനു ശേഷം കുറച്ചു വെള്ളം ഒഴിച് മിക്സ് ചെയ്യുക. അതിനു ശേഷം വരഞ്ഞു വെച്ച ചിക്കൻ അതിലേക്ക് ഇട്ട് കൈ കൊണ്ട് മിക്സ് ചെയ്യുക. ശേഷം ഒരു മണിക്കൂർ വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞു ഒരു ടേബിൾ സ്പൂൺ അരി പൊടി കൂടെ ചേർത്തു ഇളക്കി, വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കുക. അതെ എണ്ണയിൽ തേങ്ങയും കറിവേപ്പിലയും ഇട്ട് വറുത്തെടുക്കാം. അത് ചിക്കനിലേക്ക് ഇട്ട് മിക്സ് ചെയ്യുക. രുചികരമായ പയ്യോളി ചിക്കൻ തയാർ.

Related Stories

No stories found.
Times Kerala
timeskerala.com