
വിജയദശമി ദിവസം ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് വീട്ടിൽ മധുരം നൽകുന്ന ചടങ്ങുമുണ്ട്. ചിലർ സദ്യയും തയ്യാറാക്കാറുണ്ട്. കുട്ടികൾക്കായി അവൽ പായസം തയ്യാറാക്കാം
ആവശ്യമായവ
വൽ – ഒരു കപ്പ്
നെയ്യ് – 2 സ്പൂൺ
പാൽ – 2 കപ്പ്
നുറുക്കു പച്ചരി – രണ്ടു ചെറിയ സ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് – 5 സ്പൂൺ
പഞ്ചസാര – അരക്കപ്പ്
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
അവൽ നെയ്യിൽ മൂപ്പിച്ച് എടുക്കുക.
രണ്ടു കപ്പ് പാലിൽ അരി ചേർത്തു വേവിക്കുക.
അരി വെന്തശേഷം അതിലേക്ക് കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര ചേർത്തു തുടരെയിളക്കുക.
പായസം കുറുകി വരുമ്പോൾ ഏലയ്ക്ക പൊടിച്ചതും ചേർത്തു ഇറക്കുക.
പായസം തണുത്ത്, ഇളം ചൂടുള്ളപ്പോൾ അവൽ മൂപ്പിച്ചതു ചേർത്തിളക്കി വിളമ്പാം.