തന്തൂരി ചിക്കൻ വീട്ടിലുണ്ടാക്കാൻ ചില നുറുങ്ങുവിദ്യകൾ | tandoori chicken

ഹോട്ടലിലെ അതേ രുചിയിൽ തന്തൂരി ചിക്കൻ വീട്ടിൽ ഉണ്ടാക്കാം
Tandoori Chicken
Published on

ഓരോരോ ചിക്കൻ വിഭവങ്ങളുടെ പാചകക്കൂട്ടുകൾ ദിവസേന ഉണ്ടാകാറുണ്ട്. എങ്കിലും വറുത്തതും ഗ്രിൽഡ് ചെയ്തതുമായ ചിക്കൻ വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെ. ഗ്രിൽഡും, അൽഫാമും, ബ്രോസ്റ്റും, ചിക്കൻ 65 എല്ലാം ചിക്കന്റെ രുചികരമായ വിവിധ വിഭവങ്ങളാണ്. എന്നിരുന്നാലും കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ വിഭവമാണ് തന്തൂരി ചിക്കൻ. ഇത് ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുള്ള ശീലമേ എല്ലാവർക്കും ഉണ്ടാകൂ. എന്നാൽ ഹോട്ടലിലെ അതേ രുചിയിൽ തന്തൂരി ചിക്കൻ വീട്ടിൽ ഉണ്ടാക്കിയാലോ

Chicken

ചേരുവകള്‍

ചിക്കന്‍ ഡ്രംസ്റ്റിക്ക്- മൂന്ന്

തന്തൂരി മസാല തയ്യാറാക്കാന്‍

കറുവ- ഒന്ന്

കുരുമുളക്- അര ടീസ്പൂണ്‍

പച്ച ഏലയ്ക്ക- അഞ്ച്

ഏലയ്ക്ക- രണ്ട്

മല്ലി- ഒരു ടീസ്പൂണ്‍

ജീരകം- ഒരു ടീസ്പൂണ്‍

ഗ്രാമ്പൂ- മൂന്ന്

ബേ ലീഫ്- ഒന്ന്

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഈ ചേരുവകളെല്ലാം കൂടി ഒരു പാനിലിട്ട് വറുത്ത ശേഷം നന്നായി മിക്‌സിയില്‍ പൊടിച്ചെടുക്കുക

മാരിനേറ്റ് ചെയ്യാന്‍

തൈര്- മൂന്ന് ടേബിള്‍ സ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടീസ്പൂണ്‍

മുളക്‌പൊടി- ഒരു ടേബിള്‍സ്പൂണ്‍

ചാട്ട മസാല- ഒരു ടീസ്പൂണ്‍

തന്തൂരി മസാല (ആദ്യം തയ്യാറാക്കിയത്)- രണ്ട് ടേബിള്‍ സ്പൂണ്‍

എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ്- ഒരു ടീസ്പൂണ്‍

കാശ്മീരി ചില്ലിപൗഡര്‍- ഒരു ടീസ്പൂണ്‍

നാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ മാരിനേറ്റ് ചെയ്യാനുള്ള ചേരുവകളെല്ലാം കൂടി നന്നായി മിക്‌സ് ചെയ്യുക. ഇനി ചിക്കന്‍ ഡ്രംസ്റ്റിക്ക് ഇതില്‍ ഇട്ട് ചേരുവകളെല്ലാം നന്നായി പിടിക്കും വരെ ഇളക്കി നാല് മണിക്കൂര്‍ വയ്ക്കുക. ശേഷം ഓവനില്‍ 220 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മൂപ്പത് മിനിറ്റ് ചിക്കന്‍ മൊരിയിച്ചെടുക്കാം.

Chicken

തന്തൂർ ചിക്കൻ വീട്ടിൽ തയ്യാറാക്കുന്നതിനുള്ള നുറുങ്ങു വിദ്യകൾ

ആദ്യമായി ചിക്കൻ കഷ്ണങ്ങൾ മാരിനേറ്റ് ചെയ്യുന്നതിന് മുമ്പ് നല്ലതുപോലെ വരഞ്ഞു മുറിക്കണം. എങ്കിലേ ചിക്കനിൽ മസാല നല്ലവണ്ണം പിടിക്കുകയുള്ളൂ.

അതിനുശേഷം മാരിനേറ്റ് ചെയ്യാം. എല്ലാ ചേരുവകളും മസാലയും നല്ലതുപോലെ ചിക്കനിൽ തേച്ചുപിടിപ്പിക്കണം. വരഞ്ഞുമുറിച്ച ഭാഗങ്ങളിലെല്ലാം മസാല തേയ്ക്കണം. പാചകം ചെയ്യുന്നതിന് തലേന്ന് രാത്രി തന്നെ മാരിനേറ്റ് ചെയ്ത് വയ്ക്കാം. എത്ര സമയം ചിക്കൻ ഇങ്ങനെ വച്ചിരിക്കുന്നോ അത്രയും രുചി കൂടും.

മാരിനേഷൻ ചെയ്യുന്ന സമയത്ത് കുറച്ച് കടുകെണ്ണ അഥവാ മസ്റ്റാഡ് ഓയിൽ ചേർക്കുക. ഇത് തന്തൂരി ചിക്കന്റെ രുചി ഒരു പരിധി വരെ വർദ്ധിപ്പിക്കാൻ സഹായിക്കും. റെസ്റ്റോറന്റുകളിൽ ലഭിക്കുന്നത് പോലെ ചിക്കന് നല്ല ടേസ്റ്റും ഉണ്ടാകുന്നത് ഈ എണ്ണയുടെ ഗുണമാണ്.

തന്തൂരി ചിക്കൻ പരമ്പരാഗതമായി തന്തൂരി അടുപ്പിലാണ്‌ പാകം ചെയ്യുന്നത്. വീട്ടിൽ തന്തൂരി അടുപ്പ് ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ, ഓവൻ ഉപയോഗിക്കാവുന്നതാണ്. ഓവനിൽ ഗ്രില്ലിങ് ഓപ്ഷനെടുക്കുക. പറ്റുമെങ്കിൽ അതിനുള്ളിൽ ഒരു കഷ്ണം കരി വച്ചാൽ തന്തൂരി ചിക്കന് അതിന്റെ ഓതന്റിക് സ്മോക്കി ഫ്ലേവർ ലഭിക്കും.

പാകം ചെയ്യുന്നതിന് മുമ്പായി തന്തൂരി ചിക്കന് മുകളിൽ കുറച്ച് വെണ്ണയോ നെയ്യോ പുരട്ടുക. രൂചി കൂടുമെന്ന് മാത്രമല്ല, ചിക്കൻ നല്ല മയമുള്ളതാകാനും ഇത് സഹായിക്കും.

Related Stories

No stories found.
Times Kerala
timeskerala.com