
നാടൻ രുചികളിൽ ഒന്നായ മധുരക്കിഴങ്ങ് കറി എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം. കുറഞ്ഞ ചേരുവകൾ ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണിത്.
ആവശ്യമായ ചേരുവകൾ
മധുരക്കിഴങ്ങ് – ½ കിലോ (അരിഞ്ഞത്)
ജീരകം – 2 ടീസ്പൂൺ
വെളുത്തുള്ളി – കുറച്ച്
മഞ്ഞൾപൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ചിരകിയ തേങ്ങ – 1½ കപ്പ്
കടുക് – 1½ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 1
വറ്റൽമുളക് – 2-3
കാശ്മീരി മുളകുപൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾസ്പൂൺ
വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിഞ്ഞ മധുരക്കിഴങ്ങ്, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, പച്ചമുളക് എന്നിവ ചേർക്കുക. 2 കപ്പ് വെള്ളം ഒഴിച്ച് 5-6 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക.
മിക്സിയിൽ ചിരകിയ തേങ്ങ, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
വെന്ത മധുരക്കിഴങ്ങിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 3 മിനിറ്റ് കൂടി വേവിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ വറുക്കുക. ഒരു നുള്ള് കാശ്മീരി മുളകുപൊടി ചേർത്ത് താളിക്കുക. ഇത് കറിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.
ചൂടോടെ ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ വിളമ്പാം.