
നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ തയ്യാറാക്കുന്ന വിഭവമാണ് വെള്ളക്കടല ചൂണ്ടൽ. നവരാത്രി പൂജയ്ക്ക് പ്രസാദ വിഭവമായാണ് വെള്ളക്കടല ചൂണ്ടൽ തയ്യാറാക്കുന്നത്.
ആവശ്യമായവ
വെള്ളക്കടല - 1- 2 കപ്പ്
പച്ചമുളക് - 2
കടുക് - 1 സ്പൂൺ
മുളക് - 1-2
തേങ്ങാ - അര കപ്പ്
കറിവേപ്പില – കുറച്ച്
മുളകുപൊടി - കാൽ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
തയാറാക്കുന്ന വിധം
കടല കുതിർത്ത ശേഷം വേവിച്ചെടുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക്, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, തേങ്ങ എന്നിവ ചേർത്ത് വഴറ്റി കടല ചേർത്തിളക്കി ഉപ്പും ചേർക്കുക.
പ്രസാദമായതുകൊണ്ടു ഉള്ളി ചേർത്തിട്ടില്ല (അല്ലെങ്കിൽ ഉള്ളിയും വറുത്തു ചേർക്കാം).