നാടൻ രുചിയിൽ മുട്ട റോസ്റ്റ്‌ | Egg Roast

അപ്പത്തിനും ചപ്പാത്തിക്കും പുട്ടിനുമൊക്കെ കൂടെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടം നല്ല മുട്ട റോസ്റ്റ് ആണ്
Egg Roast
Published on

രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം നല്ല നാടൻ മുട്ട റോസ്റ്റ്‌ തയ്യാറാക്കാം. അപ്പത്തിനും ചപ്പാത്തിക്കും പുട്ടിനുമൊക്കെ കൂടെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടം നല്ല മുട്ട റോസ്റ്റ് ആണ്. നാടൻ രുചിയിൽ മുട്ട റോസ്റ്റ്‌ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകൾ

വെളിച്ചെണ്ണ- ആവശ്യത്തിന്

കടുക്- 1 ടീസ്പൂൺ

കറിവേപ്പില- 2 തണ്ട്

സവാള - 2

പച്ചമുളക് - 2

വെളുത്തുള്ളി- 4, 5 അല്ലി

ഇഞ്ചി- ഒരു ചെറിയ കഷ്ണം

മുട്ട- 4

തക്കാളി- 1

മുളക്പൊടി – 1 ടീ സ്പൂൺ

മല്ലിപൊടി- കാൽ ടീ സ്പൂൺ

മഞ്ഞൾ പൊടി- കാൽ ടീ സ്പൂൺ

കുരുമുളക് പൊടി- അര ടീ സ്പൂൺ

ഗരംമസാല -അര ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യമായി മുട്ട നന്നായി കഴുകി പുഴുങ്ങി വയ്ക്കണം. തണുക്കുമ്പോൾ തോട് പൊളിച്ച് വയ്ക്കാം.

തയ്യാറാക്കാനായി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കാം. കൂടെ കറിവേപ്പില ചേർക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് ആവശ്യമായ ഉപ്പുകൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ശേഷം ആവശ്യമായ മസാല പൊടികൾ ചേർക്കാം. പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കാം. ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം. ഇതിലേക്ക് അരഗ്ലാസ്സ് ചൂടുവെള്ളം ഒഴിച്ചു തിളച്ചശേഷം പെരുംജീരകം പൊടിച്ചതും കുറച്ചു കറിവേപ്പിലയും കൂടി ചേർക്കാം. ശേഷം പുഴുങ്ങി മാറ്റിവച്ചിരിക്കുന്ന മുട്ടയും ചേർത്ത് നല്ലവണ്ണം വഴറ്റി എടുക്കാം. കിടിലൻ മുട്ട റോസ്റ്റ് തയ്യാർ.

Related Stories

No stories found.
Times Kerala
timeskerala.com