

എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നല്ല പോർക്ക് ഇറച്ചി. എന്നാൽ വളരെ ഔഷധ ഗുണമുള്ളതാണിത്. പോർക്ക് കൊണ്ട് പലതരത്തിൽ അതീവ രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ചോറിനും ചപ്പാത്തിക്കും അപ്പത്തിനും പുട്ടിനുമോക്കെ കൂടെ കഴിക്കാൻ അതീവ രുചിയിൽ ഒരു പോർക്ക് പിരളൻ കറി തയ്യാറാക്കാം.
ചേരുവകൾ
1. പോർക്ക് ഇറച്ചി - ചെറിയ കഷണങ്ങളാക്കിയത് – 1 കിലോ
2. ചുവന്നുള്ളി – 1 കപ്പ്
വെളുത്തുള്ളി – 12 അല്ലി
പച്ചമുളക് – 6
ഇഞ്ചി നീളത്തിലരിഞ്ഞത് – 1 സ്പൂൺ
കടുക് – 1 സ്പൂൺ
ജീരകം – 1 ടീസ്പൂൺ
3. വെള്ളം – 2 കപ്പ്
4. മഞ്ഞൾ പൊടി – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
ഉരുക്കിയ നെയ്യ് – 1 ടീസ്പൂൺ
ഉണക്ക മല്ലി – 2 ഡിസേർട്ട് സ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകൾ എല്ലാം ചതച്ചു വയ്ക്കുക.
രണ്ടു കപ്പു വെള്ളം പ്രഷർ കുക്കറിൽ തിളപ്പിച്ച്, ചതച്ച മസാല, ഇറച്ചി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് ഇറച്ചിക്കു മയം വരുന്നതുവരെ ചെറുതീയിൽ വേവിക്കുക.
ശേഷം, പ്രഷർ കുക്കറിന്റെ മൂടി തുറന്ന് ഇറച്ചി ചീനച്ചട്ടിയിലേക്കു മാറ്റി, നെയ്യ് തെളിയുന്നതു വരെ, വെള്ളം വറ്റിക്കുക. ഇറച്ചിയുടെ നെയ്യിൽ കിടന്ന് അത് മൊരിയും.
ഒരു ടീ സ്പൂൺ നെയ്യിൽ നാലാമത്തെ ചേരുവകൾ ഓരോന്നായി മൂപ്പിച്ചു പൊടിക്കുക.
മൊരിഞ്ഞ പോർക്കിറച്ചിയിൽ പൊടിച്ച മസാല ചേർത്ത് ഇളക്കി യോജിപ്പിച്ച് 5 മിനിറ്റു മൊരിയുമ്പോൾ ഇറക്കി ചൂടോടെ ഉപയോഗിക്കാം.