റസ്റ്ററന്റിലെ രുചിയിൽ പനീർ ടിക്ക വീട്ടിൽ തയ്യാറാക്കാം | paneer tikka

വെറും പത്ത് മിനിറ്റുകൊണ്ട്. നോൺസ്റ്റിക് പാനിൽ പനീർ ടിക്ക തയാറാക്കിയാലോ?
Image Credit: Google
Published on

വെജിറ്റേറിയൻസിന് മാത്രമല്ല എല്ലാവർക്കും ഇഷ്ടമുള്ളൊരു വിഭവമാണ് പനീർ ടിക്ക. പനീർ കൊണ്ടുള്ള ഒന്ന് രണ്ട് വിഭവങ്ങളൊക്കെ നമ്മൾ വീട്ടിൽ തയ്യാറാക്കുമെങ്കിലും പനീർ ടിക്ക ആരും പരീക്ഷിക്കാൻ സാധ്യതയില്ല. റസ്റ്ററന്റിലെ പനീര്‍ ടിക്കയ്ക്ക് കിടിലൻ രുചിയാണ്. അതുപോലെ വീട്ടിൽ തയ്യാറാക്കിയാലോ? കമ്പിയിൽ കോർത്ത് കനലിലൊക്കെ വച്ച് തയ്യാറാക്കുന്നത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഇനി അതോർത്ത് ബുദ്ധിമുട്ടണ്ട. പനീർ ടിക്ക നമുക്ക് വീട്ടിൽ തയാറാക്കാം. വെറും പത്ത് മിനിറ്റുകൊണ്ട്. നോൺസ്റ്റിക് പാനിൽ പനീർ ടിക്ക തയാറാക്കിയാലോ?

ചേരുവകൾ

പനീർ – 200 ഗ്രാം

മുളകുപൊടി – 2 ടീസ്പൂൺ

കുരുമുളകുപൊടി – അര ടീസ്പൂൺ

ഗരം മസാല – അര ടീസ്പൂൺ

മഞ്ഞൾപൊടി – ഒരു നുള്ള്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ

തൈര് – രണ്ട് ടേബിൾസ്പൂൺ

ബട്ടർ – ഒരു ടേബിൾസ്പൂൺ

ഉപ്പ് – പാകത്തിന്.

പാകം ചെയ്യേണ്ട വിധം

ആദ്യം പനീർ ആവശ്യമുള്ള നീളത്തിൽ കഷണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടണം. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല മഞ്ഞൾപാടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവയും തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി ഈ മിശ്രിതം പനീറിൽ പുരട്ടി 20 മിനിറ്റ് വയ്ക്കുക.

ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ ബട്ടർ ചൂടാക്കി അതിലേയ്ക്ക് പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൌൺ നിറമാകുന്നവരെ മൊരിച്ചെടുക്കുക. രുചികരമായ പനീർ ടിക്ക തയാർ.

Related Stories

No stories found.
Times Kerala
timeskerala.com