ശബരിമല വ്രതക്കാർക്കായി തയ്യാറാക്കാം പനീർ മഞ്ചൂരിയൻ | Paneer Manchurian

വെജിറ്റേറിയൻ കറികൾ ഇഷ്ടപ്പെടുന്നവർക്കും കുട്ടികൾക്കും എല്ലാം വളരെ പ്രിയപ്പെട്ടതാണ് പനീർ കറി.
Image Credit: Google
Published on

ശബരിമലയ്ക്കു പോകാൻ 41 ദിവസത്തെ വ്രതമെടുക്കുമ്പോൾ നോൺ വെജ് ഒന്നും കഴിക്കാൻ കഴിയില്ല. പച്ചക്കറി മാത്രം കൂട്ടി ഭക്ഷണം കഴിക്കാനും എല്ലാവർക്കും മടിയാണ്. ആ സമയത്ത് വീടുകളിലെ താരമാണ് പനീർ. വെജിറ്റേറിയൻ കറികൾ ഇഷ്ടപ്പെടുന്നവർക്കും കുട്ടികൾക്കും എല്ലാം വളരെ പ്രിയപ്പെട്ടതാണ് പനീർ കറി. പനീർ ടിക്ക, പനീർ റൈസ്, കടായി പനീർ, പനീർ മഞ്ചൂരിയൻ എന്നു വേണ്ട എല്ലാത്തരം പനീർ വിഭവങ്ങളും ഏറെ രുചികരമാണ്. പ്രാതൽ വിഭവത്തിനൊപ്പവും ചോറിനൊപ്പവും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ ഒരു കിടിലൻ പനീർ മഞ്ചൂരിയൻ തയ്യാറാക്കാം.

ചേരുവകൾ

എണ്ണ - 2 ടേബിൾസ്പൂൺ

ഇഞ്ചി - 1 ടേബിൾസ്പൂൺ

വെളുത്തുള്ളി - 2 ടേബിൾസ്പൂൺ

സ്പ്രിങ് ഒനിയൻ - 3 ടേബിൾ സ്പൂൺ

പച്ച കാപ്സിക്കം - 3 ടേബിൾ സ്പൂൺ

മഞ്ഞ കാപ്സിക്കം - 3 ടേബിൾ സ്പൂൺ

ചുവപ്പ് കാപ്സിക്കം - 3 ടേബിൾ സ്പൂൺ

റെഡ് ചില്ലി സോസ് - 1 ടീസ്പൂൺ

ഗ്രീൻ ചില്ലി സോസ് - 1 ടീസ്പൂൺ

ടൊമാറ്റോ കെച്ചപ്പ് - 2 ടേബിൾ സ്പൂൺ

സവാള - 1 എണ്ണം

ഉപ്പ്

ഡാർക്ക് സോയ സോസ് - 1 ടേബിൾസ്പൂൺ

കുരുമുളക്പൊടി - 1/2 ടീസ്പൂൺ

വെള്ളം - 1 കപ്പ്

വിനിഗർ - 2 ടേബിൾ സ്പൂൺ

പഞ്ചസാര - 1/2 ടീസ്പൂൺ

കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ

വെള്ളം - 1 കപ്പ്

സ്പ്രിംഗ്ഒനിയൻ

പനീർ - 350 ഗ്രാം

കോൺഫ്ലോർ - 2 ടേബിൾസ്പൂൺ

ഉപ്പ്

കുരുമുളക്പൊടി - 1/2 ടീസ്പൂൺ

ഡാർക്ക് സോയ സോസ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി സ്പ്രിങ് ഒനിയൻ എന്നിവ വഴറ്റുക. ഇതിലേക്ക് പച്ച, മഞ്ഞ, ചുവപ്പ് കാപ്സിക്കം ചെറുതായൊന്നു വഴറ്റിയെടുക്കുക.

ഇനി റെഡ് ചില്ലി സോസ്, ടൊമാറ്റോ കെച്ചപ്പ്, ഗ്രീൻ ചില്ലി സോസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ശേഷം സവാള ക്യൂബ്സായി മുറിച്ചത്‌ ഇട്ട് യോജിപ്പിക്കുക. ഉപ്പ്, ഡാർക്ക് സോയാ സോസ്, കുരുമുളകുപൊടി, 1 കപ്പ് വെള്ളം, വിനിഗർ, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക.

ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ യോജിപ്പിച്ച് കറിയിലേക്കൊഴിക്കുക. കറി കുറുകിവരുമ്പോൾ തീ ഓഫ് ചെയ്ത് സ്പ്രിങ് ഒനിയൻ ഇട്ട് മാറ്റി വയ്ക്കുക.

ഒരു പാത്രത്തിൽ പനീർ, കോൺഫ്ലോർ, ഉപ്പ്, കുരുമുളകുപൊടി, ഡാർക്ക് സോയാ സോസ് ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക. മറ്റൊരു പാനിൽ കുറച്ച് എണ്ണ തൂവി പനീർ ഇരുവശവും മൊരിച്ചെടുക്കുക. ഇത് കറിയിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് വിളമ്പാം.

Related Stories

No stories found.
Times Kerala
timeskerala.com