
കര്‍ക്കിടക മാസത്തില്‍ മരുന്നുകഞ്ഞി കുടിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടൊരു കാര്യമാണ് ഇലക്കറികള്‍ കഴിക്കുകയെന്നതും. ഇലകള്‍ കറികള്‍ മാത്രമാണ് ഇലകള്‍ കറികള്‍ മാത്രമാണ് നമ്മള്‍ സ്ഥിരമായി ഉണ്ടാക്കുന്നത്. എന്നാല്‍ കര്‍ക്കിടകത്തില്‍ കഴിച്ചിരിക്കേണ്ട ഒന്നാണ് ഇലകള്‍ കൊണ്ടുള്ള പായസം. പഞ്ചദള പായസം എന്നാണ് ഇതറിയപ്പെടുന്നത്. അഞ്ചു തരം ഇലകളാണ് ഇതില്‍ പ്രധാനമായി ഉപയോഗിക്കുന്നത്.
പനിക്കൂർക്ക, കറുകപ്പുല്ല്, തഴുതാമ, ചെറൂള, മുള്ളൻചീര എന്നിവ അരച്ച് അതിന്റെ നീര് എടുത്തത് – 3 കപ്പ്
നുറുക്ക് ഗോതമ്പ് – കാൽ കപ്പ്
ബദാം, കശുവണ്ടി എന്നിവ കുതിർത്ത് അരച്ചത് – കാൽ കപ്പ്
ശർക്കര – രണ്ടര കപ്പ്
നെയ്യ് – 25 ഗ്രാം
കശുവണ്ടി നെയ്യിൽ മൂപ്പിച്ചത്, ചുക്കും ജീരകവും പൊടിച്ചത് - പാകത്തിന്
നാളികേരത്തിന്റെ ഒന്നാം പാൽ – ഒരു കപ്പ്, രണ്ടാം പാൽ – 2 കപ്പ്, മൂന്നാം പാൽ – മൂന്നര കപ്പ്
തയാറാക്കുന്ന വിധം:
ഗോതമ്പിലേക്ക് ഇലയുടെ നീരൊഴിച്ചു വേവിക്കുക. നെയ്യും ശർക്കരയും ഇട്ടു വരട്ടി മൂന്നാം പാൽ ഒഴിച്ചു വറ്റിക്കുക. രണ്ടാം പാലും ബദാം, കശുവണ്ടി എന്നിവ കുതിർത്ത് അരച്ചതും ഒഴിച്ചു കുറുക്കുക. ഇറക്കിവച്ച് ഒന്നാം പാലും കശുവണ്ടി നെയ്യിൽ മൂപ്പിച്ചതും ചുക്കും ജീരകവും പൊടിച്ചതും ചേർത്ത് ഇളക്കി ഉപയോഗിക്കുക.