പാലക്കാടൻ സ്പെഷ്യൽ കോഴി കുമ്പളങ്ങ കറി | Chicken Kumbalanga Curry

നാടൻ കോഴിക്കറിയുടെ ചാറിനോടുള്ള ഇഷ്ടമാണ് നാട്ടുകാരെ ഈ കളിയോട് അടുപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
Image Credit : Social Media
Published on

പാലക്കാട്ടെ ചിറ്റൂരും അതിർത്തി പ്രദേശങ്ങളിലും ഒരു കാലത്തു കോഴിപ്പോരിനു പ്രസിദ്ധമായിരുന്നു. തമിഴ്നാട്ടിൽ നിന്നാണ് പാലക്കാട്ട് കോഴിപ്പോരെത്തിയത്. ജെല്ലിക്കെട്ട് നടക്കുന്ന ഇടങ്ങളിൽ പന്തയമായി കോഴിപ്പോരും നടക്കും. ഇതാണ് തമിഴിലെ കോളിക്കെട്ട് അഥവാ കോഴിക്കെട്ട്. കോഴിപ്പോരിൽ മരണപ്പെടുന്ന കോഴി എതിരാളിക്ക് സ്വന്തം. നാടൻ കോഴിക്കറിയുടെ ചാറിനോടുള്ള ഇഷ്ടമാണ് നാട്ടുകാരെ ഈ കളിയോട് അടുപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. കഥ എന്തായാലും പാലക്കാടൻ കോഴി കുമ്പളങ്ങ കറി പ്രസിദ്ധമാണ്.

ചേരുവകൾ:

കോഴി - 750 ഗ്രാം

കുമ്പളങ്ങ- 750 ഗ്രാം

ഇഞ്ചി - വലിയ കഷണം

വെളുത്തുള്ളി - 8 അല്ലി

പച്ചമുളക് - 5 എണ്ണം

സവാള -2 എണ്ണം

തക്കാളി -1 എണ്ണം

മഞ്ഞൾ പൊടി- 1 ടേബിൾ സ്പൂൺ

മല്ലിപ്പൊടി- 3 ടേബിൾ സ്പൂണ്‍

മുളക് പൊടി-2 ടേബിൾ സ്പൂണ്‍

കുരുമുളകുപൊടി - 1 1/2 ടേബിൾ സ്പൂണ്‍

ഗരംമസാല പൊടി-1 ടേബിൾ സ്പൂണ്‍

പെരുംജീരകപ്പൊടി - 1 ടി സ്പൂണ്‍

ഉപ്പ്

വെളിച്ചെണ്ണ - 3 ടേബിൾ സ്പൂണ്‍

കറിവേപ്പില

തേങ്ങാപ്പാൽ - 1 കപ്പ്

തയാറാക്കുന്ന വിധം

കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിനു ശേഷം

പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. തുടർന്ന് തക്കാളി ചേർത്തു കൊടുക്കാം. ഇതിലേക്ക് കുമ്പളങ്ങ ചേർത്ത് ഇളക്കിയതിനുശേഷം കോഴിയും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.

വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. കാരണം കോഴിയിൽ നിന്നും കുമ്പളങ്ങയിൽ നിന്നു വെള്ളം ഇറങ്ങും. വെന്തു കറി കുറുകിയതിനു ശേഷം നാളികേരപ്പാൽ ചേർത്ത് ഇറക്കാം.

Related Stories

No stories found.
Times Kerala
timeskerala.com