

'തീയൽ' മലയാളികൾക്ക് പ്രിയപ്പെട്ട വിഭവമാണ്. തീയലിനൊപ്പം കഴിക്കാൻ പറ്റിയ അതീവ രുചികരമായ ഒരു വിഭവമാണ് മോര്. ഇങ്ങനെ തയ്യാറാക്കി കഴിച്ചു നോക്കൂ. ഈ ഒരു മോര് മാത്രം മതിയാകും ചോറ് കഴിക്കാൻ.
ചേരുവകൾ
കട്ട തൈര് (അധികം പുളിയില്ലാത്തത്)
ചെറിയ ഉള്ളി
ഇഞ്ചി
പച്ചമുളക്
കറിവേപ്പില
മല്ലിയില
പുതിനയില
ഉപ്പ്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിക്കുക. ഇതിലേക്ക് കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്തെടുക്കുക.
ഒരു പാത്രത്തിൽ ഇത് മാറ്റിയിട്ട്, തൈര് ജാറിൽ അടിച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കണം. കുറച്ച് വെള്ളം വേണമെങ്കിൽ ചേർക്കാം.
തീയലിന്റെ കൂടെ കഴിക്കാൻ അതീവ രുചികരമാണ് ഈ പച്ച മോര്.