
ഈ ഓണത്തിന് ഒരു സ്‌പെഷ്യൽ പഴം മധുര കറി തയ്യാറാക്കിയാലോ...
ആവശ്യമായ ചേരുവകൾ
പാളയംകോടൻ പഴം - 250 ഗ്രാം
ശർക്കര - 100 ഗ്രാം
പച്ച മുന്തിരി – 100 ഗ്രാം
കടുക് - 1 ടേബിൾ സ്പൂൺ
നെയ് - 50 ഗ്രാം
കറിവേപ്പില - 3 തണ്ട്
പാകം ചെയ്യുന്ന വിധം
പഴം നെയ് ഒഴിച്ച് വേവിക്കുക
ശർക്കര പാനി ആക്കുക
ഒരു ഉരുളി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ 2 സ്പൂൺ നെയ്യ് ഒഴിച്ച്, അതിൽ കടുക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച പഴം ചേർത്ത് ഇളക്കി ശർക്കര പാനി കൂടി ചേർത്ത് നല്ലവണ്ണം ഇളക്കുക. നല്ലവണ്ണം കുറുകി വരുമ്പോൾ ഇതിലേക്ക് പച്ച മുന്തിരി ചേർത്ത് കൊടുത്ത് തീ ഓഫ് ചെയ്യുക.