

ശരീര ഭാരം കുറയ്ക്കാൻ, പോഷകഗുണമുള്ള പ്രഭാത ഭക്ഷണമാണ് സ്മൂത്തി. പഴങ്ങളും പ്രൊട്ടീനും നിറഞ്ഞ സ്മൂത്തി കഴിച്ചാൽ വിശപ്പകലും. വീട്ടിൽ ഏറ്റവും എളുപ്പത്തിൽ നമ്മുടെ രുചിക്കനുസരിച്ച് സ്മൂത്തി തയാറാക്കാം.
ഗ്രീൻ സ്മൂത്തി
ഫ്രീസറിൽ തണുപ്പിച്ച അവോക്കാഡോ - 1/2 കപ്പ്
ഫ്രീസറിൽ തണുപ്പിച്ച കിവി - 1
ഫ്രീസറിൽ തണുപ്പിച്ച റോബസ്റ്റ - 1/2 കപ്പ്
വെള്ളം കളഞ്ഞ തൈര് - 2 ടേബിൾ സ്പൂൺ
തേൻ - 1 1/2 ടേബിൾ സ്പൂൺ
പിങ്ക് സ്മൂത്തി
ഫ്രീസറിൽ തണുപ്പിച്ച റോബസ്റ്റ - 1 കപ്പ്
സ്ട്രൗബെറി - 6-7 എണ്ണം
വെള്ളം കളഞ്ഞ തൈര് - 2 ടേബിൾ സ്പൂൺ
പാൽ - 250 മില്ലിലിറ്റർ
തേൻ - 1 1/2 ടേബിൾ സ്പൂൺ
ബ്രൗൺ സ്മൂത്തി
ഓട്സ് വറുത്തത് - 1/2 കപ്പ്
നേന്ത്രപഴം - 1
ഈന്തപ്പഴം - 3-4 എണ്ണം
പട്ട പൊടിച്ചത് - 1 നുള്ള്
പാൽ - 250 മില്ലിലിറ്റർ
നിലക്കടല - 2 ടേബിൾ സ്പൂൺ (അലങ്കരിക്കാൻ )
ബേസിൽ സീഡ്‌സ് - 1 ടീസ്പൂൺ (അലങ്കരിക്കാൻ )
തയ്യാറാക്കാൻ
ഓരോ സ്മൂത്തിയുടെയും എല്ലാ ചേരുവകളും ബ്ലെൻഡറിൽ ഇട്ടു നന്നായി ബ്ലെൻഡ് ചെയ്യുക.
ഇത് 2-3 ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.