
നവരാത്രി സ്പെഷ്യൽ വിഭവങ്ങളിൽ ഒന്നാണ് കൽക്കണ്ടം പൊങ്കൽ. നവരാത്രി പൂജക്ക് നിവേദ്യമായി ഇത് ഉപയോഗിക്കുന്നു. കുറഞ്ഞ ചേരുവകൾ ചേർത്ത് പത്ത് മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു മധുര പായസമാണിത്.
ചേരുവകൾ
അസംസ്കൃത അരി 1/2 കപ്പ്
ചെറുപയർ പരിപ്പ് 1/2 കപ്പ്
പാൽ 2 കപ്പ്
വെള്ളം 1 കപ്പ്
കൽക്കണ്ടം 1/4 കപ്പ്
കശുവണ്ടി കുറച്ച്
നെയ്യ് 2 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)
തയ്യാറാക്കുന്ന വിധം:
അരിയും ചെറുപയർ പരിപ്പും വെവ്വേറെ വറുത്ത് മാറ്റി വയ്ക്കുക.
പ്രഷർ കുക്കറിൽ, നെയ്യ് ഒഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക.
ഇനി കുക്കറിലേക്ക് പാൽ ഒഴിച്ച് വറുത്ത അരിയും ചെറുപയറും ചേർത്ത് വേവിക്കുക. (3 വിസിൽ മതിയാകും).
ശേഷം അരിയും പരിപ്പും നന്നായി ഉടയ്ക്കുക. ഇതിലേക്ക് കൽക്കണ്ടവും പാലും ചേർത്ത് ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക.
അവസാനം നെയ്യ് ഒഴിച്ച് വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് ഇളക്കുക. കൽക്കണ്ടം പൊങ്കൽ റെഡി.