നവരാത്രി വ്രതം അനുഷ്ഠിക്കുന്നവർക്ക് സ്പെഷ്യൽ വിഭവം 'നവം' | Navam

നവരാത്രിയ്ക്ക് ഭക്ഷണങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്.
Image Credit: Google
Published on

സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ചിലർ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയ്ക്ക് ഭക്ഷണങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ഈ നവരാത്രിയ്ക്ക് സ്പെഷ്യൽ വിഭവം തന്നെ തയ്യാറാക്കാം. നവ എന്നാണ് ഇതിന്റെ പേര്. ഓട്സ്, അവൽ, ശർക്കര, ഈന്തപ്പഴം എന്നിവയെല്ലാം ചേർത്ത് ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവം.

ചേരുവകൾ:

അവൽ - 1 കപ്പ്‌

ഓട്സ് - 1/2 കപ്പ്‌

ശർക്കര -1/2 കപ്പ്‌

തേങ്ങ ചിരകിയത് -1/4 കപ്പ്‌

പഴം -1 എണ്ണം

ഈന്തപഴം -4 എണ്ണം

അണ്ടിപരിപ്പ് - 1/8 cup

ഉണക്ക മുന്തിരി -1/8 കപ്പ്‌

എള്ള് - 2 ടീസ്പൂൺ

നെയ്യ് -1 ടീസ്പൂൺ

വെള്ളം -1/4 കപ്പ്‌

ചുക്കു പൊടിച്ചത് /ഏലക്കായ പൊടിച്ചത് - 1/2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം:

ഒരു പാനിലേക്ക് അവലും ഓട്സും ഇട്ടു ചൂടാക്കുക. ക്രിസ്പ്പി ആയി വരുമ്പോൾ അതിലേക്കു അണ്ടിപരിപ്പും എള്ളും കൂടി ചേർത്തു രണ്ടു മിനിറ്റു ചെറു തീയിൽ വറുത്ത് മാറ്റി വയ്ക്കുക.

ഒരു പാനിൽ ശർക്കര കുറച്ചു വെള്ളവും ചേർത്തു ഉരുക്കുക. ഇതിൽ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കുക. ശർക്കര ഉരുകി പാവാകുമ്പോൾ വറുത്തു വച്ച അവലും ഓട്സും ചേർത്ത് നന്നായി ഇളക്കുക.

അതിലേക്കു മുറിച്ച് വച്ച ഈന്തപ്പഴവും പഴവും ഉണക്ക മുന്തിരിയും തേങ്ങയും ചേർത്ത് ഇളക്കുക. ചുക്കുപൊടിയും ഏലകായ പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക.

Related Stories

No stories found.
Times Kerala
timeskerala.com