മുളയരികൊണ്ട് രുചികരമായ പാൽ പായസം തയ്യാറാക്കാം.
ചേരുവകൾ
മുളയരി -1/4 കപ്പ് (1 കപ്പ് -125 മില്ലി )
പാൽ - 1 ലിറ്റർ
നെയ്യ് - 1 ടീസ്പൂൺ
പഞ്ചസാര - 1 1/2 കപ്പ് + 3 ടേബിൾ സ്പൂൺ (1 കപ്പ് -250 മില്ലി )
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി - വറുത്തത്
തയാറാക്കുന്ന വിധം
മുളയരി അഞ്ചോ അറോ തവണ നന്നായി കഴുകി അരിച്ച് കല്ല് മാറ്റിയെടുക്കുക. എന്നിട്ട് കുറച്ച് വെള്ളം ഒഴിച്ച് 7 – 8 മണിക്കൂർ വരെ കുതിർത്തു വയ്ക്കുക. അതിനുശേഷം പ്രഷർ കുക്കറിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിച്ച് എടുക്കുക.
ഉരുളി ചൂടാക്കി അതിലേക്കു പാൽ ഒഴിച്ച് വേവിച്ച മുളയരി കൂടി ചേർത്ത് നിർത്താതെ ഇളക്കി തിളപ്പിച്ച് കുറുക്കി എടുക്കുക. കുറുകി വരുമ്പോൾ 1 1/2 കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. വേറെ ഒരു പാനിൽ 3 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഉരുക്കി എടുക്കുക. അത് പായസത്തിലേക്കു ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നന്നായി ഇളക്കി കുറുക്കി എടുക്കുക. അതിലേക്കു അണ്ടിപരിപ്പ്, ഉണക്ക മുന്തിരി എന്നിവ വറുത്തത് ചേർത്തിളക്കി ഇറക്കാം.