ക്രിസ്തുമസ് സ്പെഷ്യൽ - മാംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ് | Mango Coconut Trifle

ക്രിസ്തുമസ് വിരുന്നിനു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ എസ ഇഷ്ടപ്പെടുന്ന വിഭവമാണ് പുഡിങ്.
Image Credit: Google
Updated on

ക്രിസ്തുമസ് വിരുന്നിനു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ എസ ഇഷ്ടപ്പെടുന്ന വിഭവമാണ് പുഡിങ്. ഈ ക്രിസ്തുമസിന് തയ്യാറാക്കാം സ്പെഷ്യൽ മാംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ്

ചേരുവകൾ:

1.സ്പഞ്ച് കേക്ക് - 200-250 ഗ്രാം, സ്ലൈസ് ചെയ്തത്

2.മാംഗോ ജ്യൂസ് - ഒരു കപ്പ്

3.മാംഗോ ജാം - കാൽ കപ്പ്, അൽപം വെള്ളം ചേർത്തു കുറുകിയ പരുവത്തിലാക്കിയത്

4.മാമ്പഴം കഷണങ്ങളാക്കിയത് - ആവശ്യത്തിന്

5.കസ്റ്റേർഡ് പൗ‍ഡർ - രണ്ടര വലിയ സ്പൂൺ, (പാൽ ചേർത്തു കുറുക്കി കസ്റ്റേർഡ് തയാറാക്കിയത്)

6.ബദാം കുതിർത്തു തൊലി കളഞ്ഞു സ്ലൈസ് ചെയ്തത് - കാൽ കപ്പ്

7.തേങ്ങ ചുരണ്ടിയത് - മുക്കാൽ കപ്പ്

പഞ്ചസാര - ഒരു വലിയ സ്പൂൺ

Image Credit: Google

തയ്യാറാക്കുന്ന വിധം

ഒരു ലിറ്റർ വെള്ളം ഒഴിച്ചുവയ്ക്കാവുന്ന വലുപ്പമുള്ള ഒരു ബൗൾ തയാറാക്കി വയ്ക്കണം.

സ്പഞ്ച് കേക്ക് സ്ലൈസുകൾ മാംഗോ ജ്യൂസിൽ കുതിർത്ത ശേഷം ബൗളിന്റെ അടിയിലും വശങ്ങളിലും നിരത്തണം.

ഇതിനു മുകളിൽ ജാം മിശ്രിതം നിരത്തിയ ശേഷം മാങ്ങാക്കഷണങ്ങൾ നിരത്തുക. അതിനു മുകളിൽ അൽപം കസ്റ്റേർഡ് ഒഴിച്ച ശേഷം ബദാം അരിഞ്ഞതു നിരത്തണം.

ഇങ്ങനെ വീണ്ടും പല നിരകൾ തയാറാക്കി, ഏറ്റവും മുകളിൽ മാങ്ങാക്കഷണങ്ങൾ നിരത്തണം.

തേങ്ങ ചുരണ്ടിയതു പഞ്ചസാരയും ചേർത്തിളക്കി ഇളംബ്രൗൺ നിറത്തിൽ വറുത്തു പുഡിങ്ങിനു മുകളിൽ വിതറി വിളമ്പാം.

Related Stories

No stories found.
Times Kerala
timeskerala.com