
അതീവ രുചിയിൽ പാവയ്ക്ക കിച്ചടി തയ്യാറാക്കാം.
ആവശ്യമായവ:
പാവയ്ക്ക – 250 ഗ്രാം (ചെറുതായി അരിഞ്ഞത്)
തൈര് – ഒരു കപ്പ്
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
കടുക്– 1 ടേബിൾ സ്പൂൺ (ചതച്ചത്)
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉപ്പ് – പാകത്തിന്
കറിവേപ്പില
ഉണക്കമുളക്
തയ്യാറാക്കുന്ന വിധം
പാവയ്ക്കയും പച്ചമുളകും ചെറുതായി അരിഞ്ഞത് വെളിച്ചെണ്ണയിൽ വറുക്കുക. ഏകദേശം ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. നാളികേരം വെള്ളം ചേർക്കാതെ അരച്ചെടുത്ത് അതിലേക്ക് കടുക് ചതച്ചത് ചേർത്തു വെയ്ക്കുക. ഈ കൂട്ട് വറുത്ത പാവയ്ക്കയിലേക്ക് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ചൂടാറിയ ശേഷം തൈര് ചേർത്ത് കടുകും താളിച്ച് ഒഴിക്കുക. (തൈര് ചേർത്തശേഷം ചൂടാക്കരുത്).