
നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ തയ്യാറാക്കുന്ന വിഭവമാണ് അവൽ കേസരി. നവരാത്രി പൂജയ്ക്ക് പ്രസാദ വിഭവമായാണ് അവൽ കേസരി തയ്യാറാക്കുന്നത്.
ആവശ്യമായവ
അവൽ - 1 കപ്പ്
ശർക്കര - 50-100 മധുരം അനുസരിച്ച്
ഏലക്ക - 1 ചെറിയ സ്പൂൺ
തേങ്ങ - ഒന്നര കൈപ്പിടി
എള്ള് - 1-2 സ്പൂൺ
ഉണക്ക മുന്തിരിങ്ങ - ആവശ്യാനുസരണം
അണ്ടിപ്പരിപ്പ് - കുറച്ച്
നെയ്യ് - 2 സ്പൂൺ
പാൽ - 1 കപ്പ്
കടലപ്പരിപ്പ് - അരകപ്പ് (വേവിച്ചു വയ്ക്കുക)
തയാറാക്കുന്ന വിധം
ആദ്യം അവൽ വറുത്തോ അല്ലാതെയോ പാൽ ഒഴിച്ചു കുതിർത്തു വയ്ക്കുക.
ഒരു പാനിൽ നെയ്യ് ഒഴിച്ച് എള്ള്, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങ എന്നിവ വറുത്ത് അതിലേക്കു അവൽ കുതിർത്തതും കടലപ്പരിപ്പ് വേവിച്ചുടച്ചതും ചേർത്തു യോജിപ്പിക്കുക. അവൽ കേസരി റെഡി.