കൂണ്‍ കറി ഉണ്ടാക്കാം | mushroom curry

കൂണ്‍ കടയില്‍ നിന്നും വാങ്ങുന്നതാണ് സുരക്ഷിതം
mushroom curry
Published on

കൂണ്‍ കടയില്‍ നിന്നും വാങ്ങുന്നതാണ് നല്ലത്. പറമ്പുകളിൽ ഉള്ള കൂണ്‍ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ കഴിക്കാവൂ. അവയിൽ വിഷാംശം ഉണ്ടാകാൻ സദ്യയുണ്ട്. കടയില്‍ നിന്നും വാങ്ങുന്നതാണ് സുരക്ഷിതം. എങ്ങിനെയാണ് കൂണ്‍ കറി ഉണ്ടാക്കുന്നതെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

കൂണ്‍ —450 ഗ്രാം

മഞ്ഞള്‍പ്പൊടി—1 /2 ടീസ്പൂണ്‍

സവാള ചതുരത്തില്‍ അരിഞ്ഞത്—-1 ഇടത്തരം

പച്ചമുളക് നീളത്തില്‍ അരിഞ്ഞത്

കറിവേപ്പില—1 തണ്ട്

തക്കാളി അരിഞ്ഞത് —1 ഇടത്തരം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് —1 ടേബിള്‍ സ്പൂണ്‍

ഗരം മസാല —1 /2 ,1 ടീസ്പൂണ്‍

മീറ്റ്‌ / ചിക്കന്‍ മസാല പൌഡര്‍ —-1 ടേബിള്‍സ്പൂണ്‍

മല്ലിപ്പൊടി–1 ടീസ്പൂണ്‍

മുളകുപൊടി—1 ടീ സ്പൂണ്‍

എണ്ണ –2 ടേബിള്‍ സ്പൂണ്‍

കടുക് —1 /2 ടീസ്പൂണ്‍

ഉപ്പ് —പാകത്തിന്

വെള്ളം —ആവശ്യത്തിനു

ചിരവിയ തേങ്ങ–1

ജീരകം —-1 /2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി —1 /4 ടീ സ്പൂണ്‍

പച്ചമുളക്—-2

ഉപ്പ്

തയ്യാറാക്കുന്ന വിധം

കൂണ്‍ നന്നായി കഴുകി, ചെറിയ കഷ്ണങ്ങളായി മുറിക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചു സമയം വയ്ക്കണം. അതിനുശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് സവാള, പച്ചമുളക്, കറിവേപ്പില ഇട്ട് വഴറ്റുക. ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റണം. നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക് മല്ലിപ്പൊടിയും, മുളകുപൊടിയും, ചിക്കന്‍/മീറ്റ് മസാലയും, ഗരം മസാലയും ചേര്‍ത്ത് നന്നായി ഇളക്കുക. പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റണം. ഇനി ഇതിലേയ്ക്ക് കൂണ്‍ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം. അതിനുശേഷം വെള്ളം ചേര്‍ത്തു പാത്രം മൂടി വച്ച് ചെറു തീയില്‍ വേവിക്കണം. പത്തിരുപതു മിനിറ്റ് മതി കൂണ്‍ വെന്തു കിട്ടാന്‍.

അതിനുശേഷം തേങ്ങ, മഞ്ഞള്‍പ്പൊടി, ജീരം, പച്ചമുളക്, ഉപ്പ് എന്നിവ നല്ലവണ്ണം അരച്ചെടുത്തു വേവിച്ച കൂണില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒന്ന് കൂടി മൂടി വച്ച് ഒരു പത്തു മിനിറ്റ് കൂടി വേവിച്ചു എടുക്കുക. കറി നന്നായി കുറുകി വന്നാല്‍ ഇറക്കി വയ്ക്കാം.

Related Stories

No stories found.
Times Kerala
timeskerala.com