കൊച്ചിക്കാരുടെ സ്‌പെഷ്യൽ ബീഫ് കറി 'ഉപ്പിറച്ചി' | Uppirachi

മുളക്, മഞ്ഞള്‍, മല്ലി തുടങ്ങിയ മസാലകള്‍ ഒന്നും ഇതിൽ ചേർക്കില്ല എന്നതാണ് പ്രത്യേകത
Image Credit: Google
Updated on

കൊച്ചിക്കാരുടെ സ്‌പെഷ്യൽ ബീഫ് കറി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. മുളക്, മഞ്ഞള്‍, മല്ലി തുടങ്ങിയ മസാലകള്‍ ഒന്നും ഇതിൽ ചേർക്കില്ല എന്നതാണ് പ്രത്യേകത. എന്നാൽ ഈ വിഭവത്തിന് അപാര രുചിയുമാണ്.

ഉപ്പും ബീഫും വളരെകുറച്ച് ചേരുവകളും മാത്രം ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ ഉപ്പിറച്ചി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

എല്ലും നെയ്യും ഉള്ള ബീഫ് ഇറച്ചി ഒന്നര കിലോ

മുന്നൂറ് ഗ്രാം ചുവന്നുള്ളി

പത്ത് പന്ത്രണ്ട് പച്ചമുളക് കീറിയത്

വലിയ കഷ്ണം ഇഞ്ചി ചതച്ചത്

പത്ത് വെളുത്തുള്ളി ചതച്ചത്

നാലു തണ്ട് കറിവേപ്പില

കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ ആവശ്യത്തിന്

ഒരു പിടി കല്ലുപ്പ്

4 ടേബിള്‍സ്പൂണ്‍ പച്ച വെളിച്ചെണ്ണ

അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

തയ്യാറാക്കുന്ന വിധം

ഇറച്ചി ഒരു വലിയ പാത്രത്തിലിട്ട് അതിലേക്ക് ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ക്കുക. കൈകൊണ്ട് എല്ലാംകൂടി നന്നായി കുഴയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് പാത്രം അടുപ്പത്ത് വെച്ച് വളരെ ചെറിയ തീയില്‍ വേവിക്കുക. സമയം ലഭിക്കാന്‍ കുക്കറിലും വേവിക്കാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com