കേരളാ സ്റ്റൈൽ കക്ക ഇറച്ചി റോസ്റ്റും തോരനും | Kakka Roast

കക്ക ഇറച്ചി റോസ്റ്റും തോരനും എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
Kakka
Published on

സമുദ്രവിഭവങ്ങളാൽ സമ്പന്നമാണ് നമ്മുടെ കേരളം. സമുദ്ര വിഭവമായ കക്ക ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാം. ചോറിനൊപ്പവും ഒരു സൈഡ് ഡിഷ് ആയി ഇത് വിളമ്പാം. കക്ക ഇറച്ചി റോസ്റ്റും തോരനും ആണ് ഇന്നത്തെ വിഭവം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

Roast

കക്ക ഇറച്ചി റോസ്റ്റ്

ആവശ്യമായ സാധനങ്ങള്‍

കക്കാ – ഒരു കിലോ

ചെറിയ ഉള്ളി – ഇരുപതെണ്ണം

പച്ചമുളക് – പത്തെണ്ണം

ഇഞ്ചി – ഒരു ഇടത്തരം കഷണം

വെള്ളുള്ളി -പത്തു അല്ലി

ഉണക്ക മൃളക് – 3 എണ്ണം

കുരുമുളക് – ഒരു ടീ സ്പൂൺ

മുളക് പൊടി – മൂന്നു ടീസ്പൂൺ

മഞ്ഞ പൊടി – അര ടീസ്പൂൺ

ഗരം മസാല – ഒരു ടീസ്പൂൺ

തക്കാളി – ഒരെണ്ണം

കറിവേപ്പില്ല അവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയിൽ മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉണക്കമുളക് ഇട്ട് മൂപ്പിച്ച് , അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക. മസാലയുടെ പച്ചമണം മാറുമ്പോൾ അല്പം വെള്ളമെഴിച്ച് തക്കാളിയും ഉപ്പും ഇട്ട് തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയിൽ അടച്ചുവെച്ച് വേവിക്കുക. പത്തു മിനിറ്റ് കഴിഞ്ഞു ഇറക്കാം. കക്ക ഇറച്ചി റോസ്റ്റ് റെഡി.

Thoran

കക്ക ഇറച്ചി തോരന്‍

കക്കാ ഇറച്ചി – ഒരു കിലോ

ചെറിയ ഉള്ളി – എട്ടെണ്ണം

പച്ചമുളക് – ഏഴെണ്ണം

ഇഞ്ചി – ചെറിയ കഷണം

വെള്ളുള്ളി -അഞ്ചല്ലി

ഉണക്ക മുളക് – രണ്ട്

കുരുമുളക് – ഒരു ടേബിൾ സ്പൂൺ

ജീരകം കാൽ – ടീ സ്പൂൺ (പെരുംജീരകമല്ല)

മഞ്ഞ പൊടി – ഒരു ടീസ്പൂൺ

മല്ലിപൊടി – ഒരു ടീസ്പൂൺ

തേങ്ങാ – അര മുറി

കക്ക ഇറച്ചി ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക.

ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉണക്കമുളകും മുറിച്ച് ഇടുക. ഇതിലേക്ക് ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതച്ച് ഇടുക (നീളത്തിൽ അരിഞ്ഞ് ഇട്ടാലും മതി) ഇത് മൂക്കണ്ട.

തേങ്ങാ ചിരകിയത്, മഞ്ഞപൊടി, കുരുമുളക് പൊടി, മല്ലിപൊടി, ജീരകം എന്നിവ മിക്സിയിൽ ചതയ്ക്കുക. ഈ ചതച്ച തേങ്ങാ കൂട്ട് എണ്ണയിൽ ഇട്ട് ഒന്ന് മൂപ്പിക്കുക. ഇതിന്റെ പച്ച മണം പോയതിനു ശേഷം വേവിച്ച് വച്ചിരിക്കുന്ന കക്ക ഇട്ട് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേർത്ത് കറിവേപ്പിലയും ഇട്ടിട്ട് അടച്ചു വെയ്ക്കുക. അതിലെ വെള്ളം നല്ലപോലെ വറ്റുമ്പോൾ ഇറക്കാം. കക്ക തോരന്‍ റെഡി.

Related Stories

No stories found.
Times Kerala
timeskerala.com