

കാസറഗോഡിലെ ഏറ്റവും പ്രശസ്തമായ സ്പെഷ്യൽ സ്നാക്സുകളിൽ ഒന്നാണ് ഗോളി ബജി. മംഗലാപുരത്തും മൈസൂരിലും ഈ വിഭവം പ്രശസ്തമാണ്. ആർക്കും ഇഷ്ടപ്പെടുന്ന ഒരു രുചികരമായ ലഘുഭക്ഷണമാണ് ഗോളി ബജി. സ്വാദിഷ്ടമായ ഗോളി ബജി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ:
എണ്ണ
മുളക്
ഉപ്പ്
ഇഞ്ചി
ഉള്ളി
മാവ് അല്ലെങ്കിൽ കോൺഫ്ലവർ
ബേക്കിംഗ് സോഡ
കറിവേപ്പില
അരിഞ്ഞ തേങ്ങ
തയ്യാറാക്കുന്ന വിധം:
മാവ് (മൈദ, കോൺഫ്ലവർ) ഒരു പാത്രത്തിൽ എടുക്കുക. ബേക്കിംഗ് സോഡയും ഉപ്പും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മുളക്, ഇഞ്ചി, അരിഞ്ഞ തേങ്ങ, അരിഞ്ഞ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി മാറ്റി വയ്ക്കുക.
ഇതു തണുക്കുമ്പോൾ, ഉരുളകളാക്കി, തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കാം.
തേങ്ങ, മുളക് ചമ്മന്തിയുടെ കൂടെ ഇത് കഴിക്കാവുന്നതാണ്.