

കോട്ടയത്തുകാർക്കും ആലപ്പുഴക്കാർക്കും കരിമീൻ ഇല്ലാതെ എന്ത് ക്രിസ്തുമസ്. ഈ ക്രിസ്തുമസ് ദിനത്തിൽ രുചിപകരാൻ ചിക്കൻ, മീറ്റ് വിഭവങ്ങൾക്കൊപ്പം കരിമീന്‍ ഫ്രൈ കൂടി ആയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായവ
കരിമീന്‍ കഴുകി വൃത്തിയാക്കിയത് – 3
സവാള കനം കുറച്ച് നീളത്തിലരിഞ്ഞത് – 1
തക്കാളി കൊത്തിയരിഞ്ഞത് – 1
കാശ്മീരി ചില്ലി പൗഡര്‍ – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് പിളര്‍ന്നത് – 2
വെളുത്തുള്ളി – 5
കറിവേപ്പില – 2 തണ്ട്
കുരുമുളക്‌പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കിസ്മിസ് – 1 ടീസ്പൂണ്‍
നട്‌സ് – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ഒരു നുള്ള്
ഗരംമസാല – 1 ടീസ്പൂണ്‍
ഇഞ്ചി – ഒരുകഷ്ണം
തയ്യാറാക്കുന്നവിധം
കരിമീനില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, കുരുമുളകുപൊടി ഇവ പുരട്ടിവയ്ക്കുക, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി ഇവ ചതച്ചെടുക്കുക.
പാന്‍ അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ തയ്യാറാക്കിയ കരിമീന്‍ ഇട്ട് വറുത്ത് കോരിവയ്ക്കുക. ഈ എണ്ണയില്‍ കടുക് വറുക്കുക. ഇതിലേക്ക് അരിഞ്ഞ സവാളയും ചതച്ചുവച്ചിരിക്കുന്ന സാധനങ്ങളും ഒപ്പം തക്കാളിയും ഇട്ട് വഴറ്റുക. നട്‌സ്, കിസ്മിസ് എന്നിവയും ഇതിലേക്ക് ചേര്‍ക്കണം.
അതിനുശേഷം ഉപ്പും, ചില്ലിപൗഡറും അല്പം വെള്ളവും ചേര്‍ത്ത് ഇളക്കി വഴറ്റുക. വഴന്നുവരുമ്പോള്‍ വറുത്ത കരിമീന്‍ ഇട്ട് ഇളക്കി തിളപ്പിച്ച് ഉപയോഗിക്കുക.