'കടായി ചിക്കന്‍' വീട്ടിലും തയ്യാറാക്കാം | Kadai Chicken

എരിവ് മുന്നില്‍ നില്‍ക്കുന്ന ഈ വിഭവം ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാനാണ് എല്ലാവർക്കും താല്പര്യം
Kadai Chicken
Published on

ചിക്കന്‍ വിഭവങ്ങളോട് ഏറെ പ്രിയമുള്ളവരാണ് മലയാളികൾ. പല രീതിയിൽ ചിക്കൻ കറികൾ തയ്യാറാക്കാം. ഹോട്ടലുകളിലെ മുഖ്യ വിഭവമാണ് കടായി ചിക്കന്‍. വീട്ടിലും കടായി ചിക്കൻ തയ്യാറാക്കാവുന്നതാണ്. എരിവ് മുന്നില്‍ നില്‍ക്കുന്ന ഈ വിഭവം ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാനാണ് എല്ലാവർക്കും താല്പര്യം.

ആവശ്യമായ ചേരുവകള്‍

കടായി മസാല

ജീരകം: 1 ടീസ്പൂണ്‍

പെരുംജീരകം: 1 ടീസ്പൂണ്‍

കുരുമുളക്: 1 ടീസ്പൂണ്‍

ബേ ലീഫ്: 1

കറുവപ്പട്ട: ഒരു ചെറിയ കഷ്ണം

ഏലം: 3

മല്ലി: 2 ടീസ്പൂണ്‍

ഉണക്ക ചുവന്ന മുളക്: 3

ഇവയെല്ലാം ചെറിയ തീയില്‍ വറുത്ത് പൊടിച്ചെടുക്കണം.

ചിക്കന്‍ മാരിനേറ്റ് ചെയ്യാൻ

ചിക്കന്‍: 500 ഗ്രാം

കടായി മസാല: 1.5 ടീസ്പൂണ്‍

മുളകുപൊടി: 1/2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍: 1/2 ടീസ്പൂണ്‍

വിനാഗിരി: 1 ടീസ്പൂണ്‍

എല്ലാം കൂടി ചേര്‍ത്ത് 30 മിനിറ്റ് നന്നായി പുരട്ടി വയ്ക്കണം.

മസാല തയ്യാറാക്കാം

കാപ്‌സിക്കം : 1 മീഡിയം

സവാള : 1

ഉണങ്ങിയ ചുവന്ന മുളക് : 2

കസൂരി മേത്തി : 1 ടീസ്പൂണ്‍

മുളകുപൊടി : 1.5 ടേബിള്‍ സ്പൂണ്‍

മല്ലിപൊടി : 2 ടീസ്പൂണ്‍

നെയ്യ് : 3 ടീസ്പൂണ്‍

സവാള : 2 വലുത്

തക്കാളി : 3

ഗരം മസാല : 1/2 ടീസ്പൂണ്‍

മല്ലി ഇല- ആവശ്യത്തിന്

Kadai Chicken
DELL

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണ ഒഴിച്ച്, 1 സവാള, 2 ഉണങ്ങിയ ചുവന്ന മുളകും 1 ചെറിയ കാപ്‌സിക്കവും ചേര്‍ത്ത് വഴറ്റി ഒരു പാത്രത്തിലേക്ക് മാറ്റുക. അതേ എണ്ണയില്‍ 2 ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ വറുത്ത് കോരുക.

ശേഷം, ചട്ടിയില്‍ 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. അതിനുശേഷം അരിഞ്ഞ സവാള ചേര്‍ത്ത് ചുവന്നുവരുന്നതുവരെ വഴറ്റുക. അതിലേക്ക് 3 വലിയ തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് 1.5 ടേബിള്‍ സ്പൂണ്‍ മുളകുപൊടി, 2 ടീസ്പൂണ്‍ മല്ലിപൊടി മഞ്ഞള്‍ പൊടി ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. തുടർന്ന് വറുത്ത ചിക്കന്‍ ചേര്‍ത്ത് ഇളക്കുക. 1/2 കപ്പ് ചൂടുവെള്ളം ചേര്‍ത്ത് നന്നായി ഇളക്കണം.

അതേസമയം, 20 കശുവണ്ടി ചെറുചൂടുള്ള വെള്ളത്തില്‍ കുതിർത്ത് നല്ലവണ്ണം അരച്ചെടുക്കുക. ഇതും കൂടി ചേർത്ത് ഇറച്ചി നന്നായി ഇളക്കുക. ശേഷം മൂടി വച്ച് വേവിക്കുക. തുടർന്ന് നാരങ്ങ നീര്, കടായ് മസാല, ആവശ്യത്തിന് ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്ത് വേവിക്കുക. ആദ്യം വഴറ്റിയ സവാള കാപ്‌സിക്കം, ഒരു ടീസ്പൂണ്‍ നെയ്യ്, മല്ലിയില എന്നിവ ചേര്‍ത്ത് 1 മിനിറ്റ് കൂടി വേവിക്കുക. കടായി ചിക്കന്‍ തയ്യാർ.

Related Stories

No stories found.
Times Kerala
timeskerala.com