
തൊട്ടു കൂട്ടാൻ അതീവ രുചിയിൽ ചെമ്മീൻ അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ചെമ്മീൻ - 1/2 കിലോഗ്രാം
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 4 എണ്ണം
കറിവേപ്പില - 3 തണ്ട്
വറ്റൽ മുളക് - 4 എണ്ണം
മുളകുപൊടി - 4 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
ഉലുവാപ്പൊടി - 1/2 ടീസ്പൂൺ
കായപ്പൊടി - 1/2 ടീസ്പൂൺ
വിനാഗിരി - 1/2 കപ്പ്
വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ
നല്ലെണ്ണ - 3 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നവിധം
ചെമ്മീൻ മസാല പുരട്ടി അര മണിക്കൂർ മാറ്റിവയ്ക്കണം.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിൽ ചെമ്മീൻ വറുത്തെടുക്കണം.
വേറൊരു പാത്രം അടുപ്പിൽ വച്ച് അതിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചശേഷം കറിവേപ്പില, വറ്റൽ മുളക്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം. ഇതിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും വെള്ളം ചേർത്ത് യോജിപ്പിച്ച് വീണ്ടും ചെറുതീയിൽ വഴറ്റണം. വിനാഗിരി ചേർത്ത് തിളപ്പിച്ചശേഷം ആവശ്യത്തിന് ഉപ്പും വറുത്തുവച്ച ചെമ്മീനും ചേർത്ത് കൊടുക്കാം.