അതീവ രുചിയിൽ ഫിങ്കർ ചില്ലി ബീഫ് തയ്യാറാക്കാം | Finger Chili Beef

മസാലയിൽ മൂപ്പിച്ചും കറിവച്ചും പലരൂപത്തിലും ഭാവത്തിലും ബീഫിന്റെ വിഭവം ഉണ്ടാകും.
Image Credit: Google
Published on

മലയാളികളുടെ പ്രിയ വിഭവമാണ് ബീഫ്, പ്രത്യേകിച്ച് വിശേഷ അവസരങ്ങളിൽ പോത്തിറച്ചി തീൻമേശയിൽ മുഖ്യമാണ്. മസാലയിൽ മൂപ്പിച്ചും കറിവച്ചും പലരൂപത്തിലും ഭാവത്തിലും ബീഫിന്റെ വിഭവം ഉണ്ടാകും. നീളത്തിലരിഞ്ഞ ബീഫ് കൊണ്ട് തയാറാക്കുന്ന ചില്ലി ബീഫ് തയ്യാറാക്കാം.

ചേരുവകൾ

1. ബീഫ് നീളത്തിലരിഞ്ഞ് വേവിച്ചത് – അര കിലോ

2. സവാള അരിഞ്ഞത് – വലുത് ഒന്ന്

3. പച്ചമുളക് നീളത്തിലരിഞ്ഞത് – നാലെണ്ണം

4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 സ്പൂൺ വീതം

5. കശ്മീരി മുളകുപൊടി– 2 സ്പൂൺ

6. ചില്ലി കളർ – ആവശ്യത്തിന്

7. മുട്ട – 2 എണ്ണം

8. കോൺഫ്ലവർ – ആവശ്യത്തിന്

9. ഉപ്പ് – ആവശ്യത്തിന്

10. എണ്ണ – ആവശ്യത്തിന്

11. കാപ്സിക്കം ചുവപ്പ് – 1 അരിഞ്ഞത്

തയാറാക്കുന്ന വിധം

ഇറച്ചിയിൽ മുട്ട, കോൺഫ്ലവർ, മുളകുപൊടി, ഉപ്പ്, ചില്ലി കളർ എന്നിവ ചേർത്ത് പുരട്ടി, ഇത് എണ്ണയിൽ വറുത്തു കോരുക. ബാക്കി എണ്ണയിൽ സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുമ്പോൾ, കാപ്സിക്കം ചേർത്ത് വഴറ്റിയ കൂട്ടിൽ ഇറച്ചിയിട്ടു യോജിപ്പിക്കുക. അൽപം വെള്ളത്തിൽ കോൺഫ്ലവർ കലക്കി കൂട്ടിലൊഴിച്ച് ഇളക്കി ചേർത്തു വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.

Related Stories

No stories found.
Times Kerala
timeskerala.com