കയ്പ്പില്ലാതെ ഈന്തപഴം നാരങ്ങാ അച്ചാർ തയ്യാറാക്കാം | dates-lemon pickle

ഒട്ടും കയ്പ്പില്ലാതെ ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്തുള്ള ഒരു അച്ചാർ തയ്യാറാക്കാം
Image Credit: Google
Published on

കർക്കിട വാവും ഓണവും വരുവല്ലേ. സദ്യക്ക് മുഖ്യപ്പെട്ട അച്ചാറുകൾ നേരത്തെ തയ്യാറാക്കി വയ്ക്കാം. ഇത്തവണ ഒരു വെറൈറ്റി അച്ചാർ ആയാലോ. അതും ഒട്ടും കയ്പ്പില്ലാതെ ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്തുള്ള ഒരു അച്ചാർ തയ്യാറാക്കിയാലോ. .

ചേരുവകൾ

നാരങ്ങ - 5

കടുക് - 1 ടീസ്പൂൺ

ഇഞ്ചി - 3 ടേബിൾ സ്പൂൺ

വെളുത്തുള്ളി - 25

പച്ചമുളക് - 4

കറിവേപ്പില

മുളകുപൊടി - 2.5 ടേബിൾ സ്പൂൺ

ഉലുവാപ്പൊടി - 1/2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ

കായപ്പൊടി - 1/2 ടേബിൾ സ്പൂൺ

വിനാഗിരി - 1/4 കപ്പ്

വെള്ളം - 1/2 കപ്പ്

ഈന്തപ്പഴം - 1 .5 കപ്പ്

പഞ്ചസാര - 1.5 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

നാരങ്ങാ പത്തു മിനിറ്റ് ആവിയിൽ പുഴുങ്ങുക. തണുത്തു കഴിഞ്ഞു ചെറുതായി മുറിച്ചെടുക്കാം.

ചട്ടിയിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇഞ്ചി ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്ത് മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.

പിന്നീട് ഈന്തപ്പഴം ചേർത്തിളക്കി വെള്ളവും വിനാഗിരിയും ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങാ ചേർത്ത് നല്ലവണ്ണം ഇളക്കിയശേഷം തീ ഓഫ് ചെയ്യുക. പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക.

Related Stories

No stories found.
Times Kerala
timeskerala.com